Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയം:...

പ്രളയം: ആര്‍.ജി.ഐ.ഡി.എസ് പഠനം നടത്തും

text_fields
bookmark_border
തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരന്തത്തെക്കുറിച്ച് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെലപ്‌മ​െൻറ് സ്റ്റഡീസ് (ആര്‍.ജി.ഐ.ഡി.എസ്) ശാസ്ത്രീയപഠനം നടത്തും. റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ മൈക്കിള്‍ വേദശിരോമണിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിക്ക് രൂപംനല്‍കിയതായി ആര്‍.ജി.ഐ.ഡി.എസ് ഡയറക്ടര്‍ ബി.എസ്. ഷിജു അറിയിച്ചു. ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഉമ്മന്‍ വി. ഉമ്മന്‍, ദേശീയ ഭൂമിശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായിരുന്ന ജോണ്‍ മത്തായി, കെ.എസ്.ഇ.ബി മുന്‍ ഡയറക്ടര്‍ മുഹമ്മദ് അലി റാവുത്തർ, ജലസേചന വകുപ്പിലെ മുൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ തോമസ് വർഗീസ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ദുരന്തത്തിലേക്ക് നയിച്ച ഘടകങ്ങള്‍, ദുരന്തം നേരിടാന്‍ നടത്തിയ തയാറെടുപ്പുകള്‍, നേരിടുന്നതിൽ വീഴ്ചയുണ്ടായോ, ദുരന്തത്തി​െൻറ വ്യാപ്തി, ദുരന്തബാധിത പ്രദേശങ്ങളിലുണ്ടായ നഷ്ടം, രക്ഷാ പ്രവര്‍ത്തനങ്ങളിലെ പാളിച്ച, ഇത്തരം ദുരന്തങ്ങള്‍ നേരിടുന്നതിന് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങളാകും പഠന വിധേയമാക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story