Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയം:...

പ്രളയം: കുട്ടമശ്ശേരിക്കാർക്ക് രക്ഷയായത്​ റബർ തോട്ടം

text_fields
bookmark_border
ആലുവ: പ്രളയക്കെടുതിക്ക് സാക്ഷ്യംവഹിക്കേണ്ടിവന്ന ദിവസങ്ങളിൽ കുട്ടമശ്ശേരിക്കാർക്ക് രക്ഷയായത് റബർ തോട്ടം. വെള്ളം കയറി ആലുവ-പെരുമ്പാവൂർ റോഡും മറ്റ് ഇട റോഡുകളും മുങ്ങിയപ്പോൾ കുട്ടമശ്ശേരി നിവാസികൾ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ആദ്യ സമയങ്ങളിൽ വെള്ളം കയറിയ കുട്ടമശ്ശേരി, ചാലക്കൽ പ്രദേശത്തെ പെരിയാറിന് തീരത്തുള്ളവർ പ്രാണരക്ഷാർഥം അഭയം തേടിയത് അമ്പലപ്പറമ്പ്, സൂര്യ നഗർ ഭാഗങ്ങളിലായിരുന്നു. എന്നാൽ, ഈ ഭാഗങ്ങൾകൂടി വെള്ളം കയറും എന്ന അവസ്ഥ വന്നതോടെ ജനം ഭീതരായി. ഈ അവസരത്തിൽ കുട്ടമശ്ശേരിയിൽനിന്ന് രക്ഷപ്പെടാൻ മറ്റ് മാർഗങ്ങളില്ലായിരുന്നു. ആലപ്പുഴ സ്വദേശി എം.സി. ജോണി​െൻറ ഉടമസ്ഥയിലുള്ള നരോത്ത് പ്ലാേൻറഷൻ സഞ്ചാരത്തിന് തുറന്നുകൊടുത്തതാണ് ഒറ്റപ്പെട്ട കുട്ടമശ്ശേരിക്കാർക്ക് രക്ഷയായത്. നിരവധി പേരാണ് രണ്ട് കിലോമീറ്ററോളം കുത്തനെ കയറ്റമുള്ള ചളി നിറഞ്ഞ റോഡിലൂടെ സാഹസികമായി രക്ഷപ്പെട്ടത്. കുട്ടമശ്ശേരി സൂര്യനഗറിൽനിന്ന് തുടങ്ങി കീഴ്മാട് ഡോൺ ബോസ്കോക്ക് സമീപമാണ് ഇത് അവസാനിക്കുന്നത്. ഒറ്റപ്പെട്ട് ഈ പ്രദേശങ്ങളിൽ ചെന്താര ഹാൾ, എസ്.എൻ.ഡി.പി ഹാൾ, കുട്ടമശ്ശേരി ചാലക്കൽ ജുമാമസ്ജിദ് ഹാൾ, എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നു. ഈ ക്യാമ്പിലുള്ളവർക്കും തോട്ടം ആശ്വാസമായി. ഈ ക്യാമ്പുകളിലേക്ക് ഭക്ഷണവും മരുന്നും ഉൾെപ്പടെ എത്തിച്ചതും ഈ വഴിയിലൂടെയാണ്. തുരുത്തിക്കാട്, ചാലക്കൽ, അമ്പലപ്പറമ്പ് ഭാഗങ്ങളിൽനിന്ന് നിരവധി രോഗികൾക്കും ഈ വഴി തുണയായി.
Show Full Article
TAGS:LOCAL NEWS 
Next Story