Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥിയെ കാണാതായ...

വിദ്യാർഥിയെ കാണാതായ സംഭവത്തിന്​ ദുരന്തപൂർണമായ അന്ത്യം

text_fields
bookmark_border
മേലാറ്റൂർ: 12 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ സ്കൂൾ വിദ്യാർഥിയെ കാണാതായ സംഭവത്തിനുണ്ടായ ദുരന്തപൂർണമായ അന്ത്യം നാടിനെ നടുക്കി. ആഗസ്റ്റ് 13ന് സ്കൂളിലേക്ക് പുറപ്പെട്ട് കാണാതായ മുഹമ്മദ് ഷഹീനെ പിതാവി​െൻറ ജ്യേഷ്ഠൻ മുഹമ്മദ് ആനക്കയം പാലത്തിൽനിന്ന് കടലുണ്ടിപ്പുഴയിലേക്കെറിഞ്ഞെന്ന ഞെട്ടിക്കുന്ന വാർത്ത വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് നാടറിയുന്നത്. പിന്നിൽ ബന്ധുവെന്ന് ആദ്യം മുതലേ പ്രചാരണം കുട്ടിയെ തട്ടിക്കൊണ്ടുപോയത് ബന്ധുവാണെന്ന് ആദ്യം മുതലേ പ്രചരിച്ചിരുന്നു. ഇത് ശരിവെക്കുന്ന തരത്തിൽ പിതൃസഹോദരൻ പിടിയിലായെങ്കിലും പിഞ്ചുബാലനെ ജീവനോടെ പുഴയിലെറിഞ്ഞതാണെന്ന വിവരം ഉറ്റവരെയും നാട്ടുകാരെയും തളർത്തി. പ്രളയനാളുകളിൽതന്നെ പുഴയിലേക്ക് വലിച്ചെറിയപ്പെട്ട കുഞ്ഞി​െൻറ കാര്യമോർത്ത് നാട് തേങ്ങി. ഒേട്ടറെ പേർ ഇപ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ടാവില്ലെന്ന് വിശ്വസിക്കാനാണ് ഇഷ്ടപ്പെടുന്നത്. പ്രതിക്ക് ശീട്ടുകളിയിലൂടെയും മറ്റുമുണ്ടായ രണ്ടുലക്ഷം രൂപയുടെ ബാധ്യത തീർക്കാനാണ് തട്ടിക്കൊണ്ടുപോകൽ നടത്തിയതെന്ന് പറയപ്പെടുന്നു. കുട്ടിയുടെ പിതാവ് സലീം ചില നിഗൂഢ ഇടപാടുകളിലൂടെ ധാരാളം പണം കൈയിൽ സൂക്ഷിക്കുന്നുണ്ടെന്ന വിശ്വാസത്തിലായിരുന്നു പ്രതി. പണ-സ്വർണ ഇടപാടുകളുമായി ബന്ധപ്പെട്ട് സലീമിനെതിരെ ഉയർന്ന ചില ഭീഷണികൾ ഒത്തുതീർപ്പാക്കുന്നതിൽ മുഹമ്മദും പങ്കാളിയായിരുന്നു. തട്ടിക്കൊണ്ടുപോകൽ മൂൻകുട്ടി തയാറെടുപ്പ് നടത്തിയ ശേഷം പ്രതി പൊലീസിന് നൽകിയ മൊഴിയനുസരിച്ച് തട്ടിക്കൊണ്ടുപോകലിനായി മുൻകൂട്ടി തയാറെടുപ്പ് നടത്തിയിരുന്നു. ഇതിനായി 10ാം തീയതി വെള്ളിയാഴ്ച മലപ്പുറത്ത് ലോഡ്ജിൽ റൂമെടുത്തു. തിങ്കളാഴ്ച രാവിലെ ലോഡ്ജിൽനിന്നാണ് ബൈക്കിൽ എടയാറ്റൂരിലെത്തിയത്. കുട്ടിയെ ലോഡ്ജ് റൂമിൽ ഒളിപ്പിച്ച് സേഹാദരൻ സലീമിനെ വിളിച്ച്, തട്ടിക്കൊണ്ടുപോയവർ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും രണ്ടുലക്ഷം ആവശ്യപ്പെട്ടെന്നും പറയാനായിരുന്നു പദ്ധതി. കുട്ടിയെയും കൊണ്ട് ഒറവുംപുറം-പട്ടിക്കാട്-പെരിന്തൽമണ്ണ-കോട്ടക്കൽ വഴി തിരൂരിലെത്തി പുതിയ വസ്ത്രം വാങ്ങി നൽകി. വളാഞ്ചേരി തിയറ്ററിൽ കയറി ഇരുവരും സിനിമ കണ്ടു. അപ്പോഴേക്കും കുട്ടിയെ കാണാതായ വിവരം സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞിരുന്നു. തുടർന്നുള്ള യാത്രയിലാണ് ത​െൻറ പദ്ധതി വിജയിക്കില്ലെന്ന് തോന്നി കുട്ടിയെ പുഴയിലെറിഞ്ഞത്. പൊലീസ് സ്റ്റേഷൻ മാർച്ചിൽ പ്രതിയും കുട്ടിയെ കണ്ടെത്താനുള്ള രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും ആക്ഷൻ കമ്മിറ്റിയുടെയും ശ്രമങ്ങളിൽ പ്രതി മുഹമ്മദും സജീവമായി പങ്കാളിയായിരുന്നു. ആക്ഷൻ കമ്മിറ്റി 18ന് ശനിയാഴ്ച മേലാറ്റൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രതി മുന്നണിയിൽതന്നെയുണ്ടായിരുന്നു. എം.എൽ.എ ഉൾപ്പെടെയുള്ളവരെ കാണാൻ പോയ ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടെ കൂടെയും ഉണ്ടായിരുന്നു. വീട്ടുകാരെ കൂട്ടി ചില സിദ്ധന്മാരെ കണ്ട് സഹായം തേടാനും പ്രതി രംഗത്തുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story