Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ സാധനങ്ങളുടെ വിതരണം; പരാതി വ്യാപകം

text_fields
bookmark_border
പറവൂർ: പ്രളയക്കെടുതി അനുഭവിക്കുന്നവർക്കും ദുരിതാശ്വാസ ക്യാമ്പ് വിട്ടുപോയവർക്കും അവശ്യവസ്തുക്കൾ നൽകണമെന്ന സർക്കാർ തീരുമാനം ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നു. ദുരിതാശ്വാസ ക്യാമ്പിലേക്കുവരുന്ന സാധനങ്ങളുടെ വിതരണത്തിൽ വ്യാപക ക്രമക്കേട് നടക്കുെന്നന്ന ആക്ഷേപം ശക്തമാണ്. പല ക്യാമ്പുകളിലും ഉണ്ടായിരുന്നവർ മടങ്ങിപ്പോയതിനാൽ സാധനങ്ങൾ കൊടുക്കുന്നില്ലെന്നാണ് ആരോപണം. വീട്ടിൽ ഭക്ഷണം പാകം ചെയ്യാവുന്ന സംവിധാനങ്ങളൊന്നുമില്ല. പലർക്കും പണിക്ക് പോകാൻ സാധിക്കാത്തതിനാൽ കടുത്ത സാമ്പത്തികക്ലേശവും അനുഭവിക്കുകയാണ്. ഇതിനിടെ, നാട്ടിലെ കടകൾ ഭൂരിഭാഗവും തുറന്നിട്ടിെല്ലന്ന് മാത്രമല്ല, തുറന്ന കടകളിലൊട്ടു സാധനങ്ങളുമില്ല. പുത്തൻവേലിക്കരയിലെ ചില ക്യാമ്പുകളിൽ അർഹരായവർക്ക് സാധനങ്ങൾ നൽകാതെ അനർഹരുടെ പേര് ക്യാമ്പ് രജിസ്റ്ററിൽ എഴുതിച്ചേർത്ത് സാധനങ്ങൾ നൽകിയെന്നും പരാതിയുണ്ട്. ദുരിതബാധിതർക്കുള്ള സന്നദ്ധ സംഘടനകളുടെ സാധനങ്ങൾ പറവൂർ ടൗണിൽ മാത്രമായി വിതരണം ചെയ്യുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ടൗണിലെ പലരും റോഡരികിൽ കാത്തുനിന്ന് കിറ്റുകൾ വാങ്ങിക്കൂട്ടിയതായും ആക്ഷേപം ഉയർന്നിരുന്നു. ചില ക്യാമ്പുകളിലെ അഭയാർഥികളിൽ പലരും പകൽ വീടുകളിൽ പോയി ശുചീകരണമൊക്കെ നടത്തി രാത്രിയിലെത്തുകയാണ് പതിവ്. പകൽ വരുന്ന സാധനങ്ങളൊന്നും ഇവർക്ക് കിട്ടുന്നില്ല. ക്യാമ്പിലേക്ക് അയക്കുന്ന സാധനങ്ങൾ എല്ലാ അംഗങ്ങൾക്കും തുല്യമായി വിതരണം നടത്തണമെന്നും ക്യാമ്പിൽനിന്ന് വീട്ടിലേക്ക് പോയവരിൽ രൂക്ഷമായ പ്രളയം അനുഭവിച്ച ഗ്രാമവാസികൾക്കും ക്യാമ്പിലേക്ക് നൽകുന്ന വസ്തുക്കൾ നൽകാനുള്ള സംവിധാനമൊരുക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രളയ ബാധിതരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story