Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസ ക്യാമ്പിലെ ...

ദുരിതാശ്വാസ ക്യാമ്പിലെ സാധനങ്ങൾ അനർഹർക്ക് വിതരണം ചെയ്തത് ചോദ്യം ചെയ്തു; ഡി.വൈ.എഫ്.ഐക്കാർ വീടുകയറി ആക്രമിച്ചതായി പരാതി നാല് പേർക്ക് പരിക്ക്

text_fields
bookmark_border
പറവൂർ: ദുരിതാശ്വാസ ക്യാമ്പിൽനിന്ന് ഭക്ഷ്യസാധനങ്ങൾ രഹസ്യമായി വീട്ടിലെത്തിച്ച് പാർട്ടിക്കാർക്കും സ്വന്തക്കാർക്കും വിതരണം ചെയ്ത സി.പി.എം കൗൺസിലറുടെ നടപടി ചോദ്യം ചെയ്തവരെ ഡി.വൈ.എഫ്.ഐക്കാർ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരെ പറവൂർ കെ.എം.കെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെടാമംഗലം ഗോവിന്ദൻ പറമ്പ് ജി.എം. സുരേഷ് (42), ഭാര്യ മിനി (40), സഹോദരി ഷീല ബാബു (38) എന്നിവരാണ് ആശുപത്രിയിലുള്ളത്. വർക്ക്ഷോപ്പിലെ ജീവനക്കാരനായ തമിഴ്നാട് സ്വദേശി മുരുകനും ( 24) പരിക്കേറ്റു. മുരുകൻ തമിഴ്നാട്ടിൽ ചികിത്സയിലാണ്. വാർഡ് കൗൺസിലർ ജ്യോതി ദിനേശനാണ് ക്യാമ്പിൽനിന്ന് സാധനങ്ങൾ വീട്ടിലേക്ക് കടത്തിയത്. ട്രീസ ഗാർഡനിൽ ക്യാമ്പ് തുടങ്ങിയപ്പോൾ മുതൽ സേവനരംഗത്ത് സജീവമായിരുന്നു സുരേഷ്. ആദ്യദിവസം രാത്രിയിലെ ഭക്ഷണം സുരേഷി​െൻറ വകയായിരുന്നു. സമീപത്ത് ഹൈവേ ഓട്ടോഗാരേജ് എന്ന സ്ഥാപനം നടത്തുന്ന സുരേഷ്, വർക്ക്ഷോപ്പിൽ നന്നാക്കാൻ എത്തിച്ച വാഹനങ്ങൾ അടിയന്തരമായി നന്നാക്കി ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്തു. കൗൺസിലറുടെ കള്ളത്തരം ചോദ്യം ചെയ്തതോടെ സുരേഷ് കുറ്റവാളിയായി. ഇൗമാസം 19ന് രാത്രി ഇതുസംബന്ധിച്ച് വാക്തർക്കവും ഉന്തും തള്ളും ഉണ്ടായി. 22 ന് പകലാണ് ഇരുപതോളം ഡി.വൈ.എഫ്.ഐക്കാർ വീടുകയറി ആക്രമിച്ചതെന്ന് സുരേഷ് പറഞ്ഞു. വിഷ്ണു, ആദർശ്, നിഖിൽ എന്നിവരാണ് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. സുരേഷി​െൻറ വർക്ക്ഷോപ് നടത്താൻ അനുവദിക്കില്ലെന്നും ഇവിടെ വാഹനങ്ങൾ കൊണ്ടുവന്നാൽ കത്തിക്കുമെന്നുമാണ് ഭീഷണി. സുരേഷി​െൻറ അനുജൻ രാജേഷിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. വി.ഡി. സതീശൻ എം.എൽ.എ ആവശ്യപ്പെട്ടിട്ടും പൊലീസ് മൊഴിയെടുക്കാൻ തയാറായില്ല. ഞായറാഴ്ച സുരേഷും കുടുംബവും ആശുപത്രി വിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story