Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്ഷേത്ര ശുചീകരണം...

ക്ഷേത്ര ശുചീകരണം ഏറ്റെടുത്ത്​ വിഖായ പ്രവർത്തകർ

text_fields
bookmark_border
കളമശ്ശേരി: മതത്തി​െൻറ മതിലുകൾ നീക്കി പ്രളയത്തിൽ മുങ്ങി ചളി കയറി ക്ഷേത്രത്തിലെ ശുചീകരണം ഏറ്റെടുത്ത് വിഖായ പ്രവർത്തകർ. വെള്ളപ്പൊക്കംമൂലം പൂർണമായും ചളി കയറിയ കളമശ്ശേരി എച്ച്.എം.ടി കോളനി മാരിയക്കാട് വനദുർഗ ഭഗവതി ക്ഷേത്രമാണ് വിഖായയുടെ പ്രവർത്തകർ വൃത്തിയാക്കിയത്. നിറഞ്ഞ മനസ്സോടെ ക്ഷേത്രം വൃത്തിയാക്കിയ അവർ വീണ്ടും മലയാളികളുടെ ഐക്യം ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കുകയായിരുന്നു. വര്‍ഷങ്ങൾ പഴക്കമുള്ള വനദുർഗ ഭഗവതി ക്ഷേത്രം നാട്ടിെല മതമൈത്രിയുടെ അടയാളങ്ങിലൊന്നാണ്. കളമശ്ശേരി നഗരസഭയുടെ ആവശ്യപ്രകാരം എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ 170 വിഖായ പ്രവർത്തകരാണ് ശുചീകരണത്തിന് തുടക്കമിട്ടത്. ഹൈബി ഇൗഡൻ എം.എൽ.എ പ്രളയബാധിതർക്കൊപ്പം െകാച്ചി: തിരുവോണനാളിൽ പ്രളയദുരിതബാധിതരെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തി സന്ദർശിച്ചും അവർക്കൊപ്പം ഒാണസദ്യ കഴിച്ചും ഹൈബി ഇൗഡൻ എം.എൽ.എ. വിലിങ്ൺ ഐലൻഡ് ഗവ. ഹൈസ്കൂളിലെ ക്യാമ്പിലെത്തിയ എം.എൽ.എ ക്യാമ്പിലെ ഏറ്റവും മുതിർന്ന അംഗമായ രമാദേവിക്ക് ഓണപ്പുടവ നൽകി. എം.എൽ.എയോടൊപ്പം കൗൺസിലർ മാലിനി, കൊച്ചി തഹസിൽദാർ കെ.വി. അംേബ്രാസ്, വില്ലേജ് ഓഫിസർ ജോസഫ് ഹെർട്ടിസ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ വെങ്കടരമണ അക്കരാജു തുടങ്ങിയവരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു. എറണാകുളം മഹാരാജാസ് കോളജിലെ ക്യാമ്പിലായിരുന്നു എം.എൽ.എയുടെ ഓണസദ്യ.
Show Full Article
TAGS:LOCAL NEWS 
Next Story