Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണാഘോഷമില്ലാതെ...

ഓണാഘോഷമില്ലാതെ തൃക്കാക്കര

text_fields
bookmark_border
കാക്കനാട്: തൃക്കാക്കരയില്‍ ഇത്തവണ ഓണം എത്തിയത് പൂവിളിയും ആരവങ്ങളുമില്ലാതെ. അത്തം നഗറില്‍നിന്ന് കൊണ്ടുവന്ന ഓണപ്പതാക തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സൻ ചന്ദ്രികദേവി തൃക്കാക്കര നഗരസഭ അധ്യക്ഷ എം.ടി. ഓമനക്ക് കൈമാറി. തുടര്‍ന്ന് പതാക തൃക്കാക്കര ക്ഷേത്രത്തില്‍ പൂജിച്ച് കാക്കനാട് ജങ്ഷനില്‍ ഉയര്‍ത്തി. പി.ടി. തോമസ് എം.എല്‍.എ, കളമശ്ശേരി നഗരസഭ അധ്യക്ഷ ജെസി പീറ്റര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വെള്ളപ്പൊക്ക കെടുതികളുടെ പശ്ചാത്തലത്തില്‍ മറ്റ് ആഘോഷ പരിപാടികള്‍ ഒന്നുമില്ല. ഇതിന് നീക്കെവച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.
Show Full Article
TAGS:LOCAL NEWS 
Next Story