Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

മത്സ്യത്തൊഴിലാളികൾക്ക് സ്വീകരണം

text_fields
bookmark_border
കൊച്ചി: പ്രളയജലത്തിൽ കുടുങ്ങിയവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്ക് കൊച്ചിൻ കോളജ് അലുമ്നി അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ പൂർവവിദ്യാർഥികൾ തിരുവോണദിനത്തിൽ സ്വീകരണം നൽകി. പറവൂർ, കോട്ടപ്പുറം, ഗോതുരുത്ത് മേഖലകളിൽ നിരവധി ജീവൻ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്കാണ് പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. ആരുടെയും അപേക്ഷക്ക് കാത്തുനിൽക്കാതെയാണ് ചേർത്തല അർത്തുങ്കൽ ഭാഗത്ത് നിന്നുമുള്ള ഇവർ പറവൂർ, കോട്ടപ്പുറം, ഗോതുരുത്ത് മേഖലകളിൽ എത്തി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. 85 വള്ളങ്ങളിലായി എത്തിയ ഇവർ 3682 പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ച് ജീവൻ രക്ഷിച്ചത്. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജന. സെക്രട്ടറി ജാക്സൻ പൊള്ളയിലിനെയും ജില്ല പ്രസിഡൻറ് രാജു ആശ്രയത്തെയും രക്ഷാപ്രവർത്തനത്തിൽ ഉണ്ടായിരിന്ന ജില്ല സെക്രട്ടറി ആൻറണി കുരിശിങ്കലിനെയും കൊച്ചിൻ കോളജ് അലുമ്നി അസോസിയേഷൻ ജന. സെക്രട്ടറി ടി.പി. സലിംകുമാർ പൊന്നാടയണിയിച്ചു. തുടർന്ന് മറ്റ് തൊഴിലാളികളെയും ആദരിച്ചു. സെക്രട്ടറിമാരായ അനിത തോമസ്, വി.കെ. സജീവ്, എന്നിവരും കമ്മിറ്റി അംഗങ്ങളായ പി.എസ്. പ്രദിത്ത്, ജനീഷ് പിള്ള, ബാബു നവാസ്, വിനയ് ഗോപാൽ, അലക്സാണ്ടർ ഷാജു എന്നിവരും നേതൃത്വം നൽകി. ഓണസദ്യയോടെ ദുരിതാശ്വാസ ക്യാമ്പിന് സമാപനം നെട്ടൂർ: ഒരാഴ്ചയായി പനങ്ങാട് ഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ പ്രവർത്തിച്ച ദുരിതാശ്വാസ ക്യാമ്പ് തിരുവോണനാളിൽ ഗണേശാനന്ദ സഭ ഒരുക്കിയ ഓണസദ്യയോടെ അവസാനിച്ചു. 60 വയസ്സിന് മുകളിലുള്ള അമ്മമാർക്ക് പനങ്ങാട് ശ്രുതിയുടെ രക്ഷാധികാരി പി.ആർ. സദ്ജിത്ത്‌ ഓണപ്പുടവ നൽകി. പഞ്ചായത്ത് പ്രസിഡൻറ് ഷേർളി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എസ്. പീതാംബരൻ, വില്ലേജ് ഓഫിസർ ദീപ്തി എന്നിവർ ആഘോഷ പരിപാടികളിൽ പങ്കുചേർന്നു. 340 പേരാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. പനങ്ങാട് പി.എച്ച്.സിയിലെ ഡോക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, നഴ്സുമാർ, ആശ വർക്കർമാർ എന്നിവർ ക്യാമ്പിലെ ആരോഗ്യമേഖലക്ക് നേതൃത്വം നൽകി. എല്ലാ ദിവസവും ഭക്ഷണം, മരുന്ന്, പുതുവസ്ത്രങ്ങൾ എന്നിവ വിവിധ സംഘടനകളും വ്യക്തികളും നൽകിക്കൊണ്ടിരുന്നു. വരാപ്പുഴ, കൂനമ്മാവ്, ആലങ്ങാട് എന്നിവിടങ്ങളിൽനിന്നുള്ളവരായിരുന്നു അധികവും. ഉത്രാടനാളിൽ 17 കുടുംബങ്ങളിലെ 70 പേരാണ് ക്യാമ്പിൽ അവശേഷിച്ചത്. തിരുവോണസദ്യ കഴിഞ്ഞ് ക്യാമ്പ് നടത്തിപ്പുകാരോട് വിട്ടൊഴിയുന്നതിൽ സങ്കടപ്പെട്ടും സ്വന്തം കിടപ്പാടത്തി​െൻറ അവസ്ഥയറിഞ്ഞ് മനംനൊന്തുമാണ് പലരും ക്യാമ്പിൽനിന്ന് യാത്രയായത്. 17 കുടുംബങ്ങൾക്ക് പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും മണ്ണെണ്ണ സ്റ്റൗ, അലുമിനിയം കലങ്ങൾ, ബക്കറ്റ്, പാത്രങ്ങൾ എന്നിവയും നൽകിയിരുന്നു. വാർഡ് അംഗങ്ങളായ ടി.ആർ. രാഹുൽ, കെ.ആർ. പ്രസാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മറ്റ് മെംബർമാരായ കലാ സുനിൽ, ഷീബ സുനിൽ, സീത ചക്രപാണി, എം.വി. ഹരിദാസ്, സി.ടി. അനീഷ്, ബ്ലോക്ക്‌ മെംബർ ഷൈലജ രാധാകൃഷ്ണൻ, വില്ലേജ് ജീവനക്കാരായ മനോജ്, കലേഷ്, പ്രവീൺ, സി.ഡി.എസ് മെംബർ ജിഷ വിജീഷ്‌, ഗണേശാനന്ദ സഭ ഭാരവാഹികളായ ശ്രീദാസ്, ഹരിദാസ്, ഗിരിജാനന്ദനൻ, വിജയകുമാരി, പനങ്ങാട് വി.എച്ച്.എസ് സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് വളണ്ടിയർമാരായ ഫർസാന, ആൻഫിയ, അമൽലാൽ, അമർനാഥ്, ഗൗരി, സയന, ഹരിത സുനിൽകുമാർ, എൻ.ഇ. പീറ്റർ, അംഗൻവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സഹകരണം ക്യാമ്പി​െൻറ വിജയകരമായ പ്രവർത്തനത്തിന് സഹായകമായി.
Show Full Article
TAGS:LOCAL NEWS 
Next Story