Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്യാമ്പിൽ ഒാണാഘോഷം

ക്യാമ്പിൽ ഒാണാഘോഷം

text_fields
bookmark_border
ചാരുംമൂട്: മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ. രാഘവൻ തിരുവോണ ദിവസം ചെലവഴിച്ചത് നൂറനാട്ടെ ദുരിതാശ്വാസ ക്യാമ്പുകളിൽ. കുതിരകെട്ടുംതടം ഗവ. എൽ.പി.എസിലെ ക്യാമ്പിൽ ഭാര്യ പ്രേമ, മക്കളായ ഋഷി, പവൻ എന്നിവർക്കൊപ്പം അദ്ദേഹം ഓണസദ്യയും കഴിച്ചു. രാവിലെതന്നെ ക്യാമ്പിലെത്തിയ അദ്ദേഹം പാചകപ്പുരയിലെത്തി ഭക്ഷണം തയാറാക്കാൻ സഹായിക്കുകയും ചെയ്തു. 16 ക്യാമ്പ് പ്രവർത്തിച്ചിരുന്ന നൂറനാട് ഗ്രാമപഞ്ചായത്തിൽ ശേഷിക്കുന്ന കുതിരകെട്ടുംതടം എൽ.പി.എസ്, ആറ്റുവ വീരശൈവ യു.പി.എസ്, ഐരാണിക്കുടി മർത്തോമ പള്ളി എന്നീ ക്യാമ്പുകളിലാണ് ഗ്രാമപഞ്ചായത്ത് ഓണസദ്യയൊരുക്കിയത്. പ്രസിഡൻറ് പി. അശോകൻ നായരും മറ്റ് ജനപ്രതിനിധികളും കുതിരംകെട്ടുംതടം എൽ.പി.എസിൽ ഓണസദ്യയുണ്ടു. ജയറാമി​െൻറ വക ഓണക്കോടി ആലപ്പുഴ: ലിയോ തേർട്ടീൻത് സ്‌കൂളിലെ ക്യാമ്പ് അംഗങ്ങൾക്കായി നടൻ ജയറാമി​െൻറ ഓണ സമ്മാനം. ക്യാമ്പിലെ 1300ഓളം പേർക്ക് വില കൂടിയ ഷർട്ടും മുണ്ടുമാണ് നടൻ ജയറാം വിതരണം ചെയ്തത്. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ജയറാമിനൊപ്പം ഓണക്കോടി വിതരണത്തിനെത്തി. പുതിയ തലമുറയിൽ അഭിമാനമുണ്ടെന്നും ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ഇത്രയും വലിയ ദുരന്തം അതിജീവിക്കാൻ കഴിഞ്ഞത് മലയാളികളായതുകൊണ്ടാണെന്നും ജയറാം പറഞ്ഞു. കലക്ടർ എസ്. സുഹാസ്, ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ തുടങ്ങിയവർ ഓണക്കോടി വിതരണത്തിൽ പങ്കെടുത്തു. മന്ത്രി സന്ദര്‍ശിച്ചു ചേര്‍ത്തല: സ​െൻറ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സന്ദര്‍ശിച്ചു. നഗരസഭ കൗണ്‍സിലര്‍ ടോമി എബ്രഹാം, കോണ്‍ഗ്രസ് (എസ്) ജില്ല പ്രസിഡൻറ് പി.കെ ഹരിദാസ്, ബ്ലോക്ക് പ്രസിഡൻറ് ടി. കിഷോര്‍കുമാര്‍, വി.ടി. ടോമി, രാജീവ് ശ്രീധരന്‍, എം.ഇ. രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story