Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയദുരന്തം:...

പ്രളയദുരന്തം: കേന്ദ്രസഹായം വർധിപ്പിക്കണം ^ജമാഅത്തെ ഇസ്​ലാമി

text_fields
bookmark_border
പ്രളയദുരന്തം: കേന്ദ്രസഹായം വർധിപ്പിക്കണം -ജമാഅത്തെ ഇസ്ലാമി കൊച്ചി: പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് കൂടുതല്‍ കേന്ദ്രസഹായം അനുവദിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അസി. അമീര്‍ നുസ്‌റത്ത് അലി ആവശ്യപ്പെട്ടു. ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിലെ സേവനപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയദുരന്തമായി പരിഗണിക്കാൻ നടപടികളുണ്ടാകണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുടെ സജീവ പങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തി​െൻറ പുനര്‍നിർമാണത്തോടൊപ്പം ജനമനസ്സുകളുടെ പുനര്‍നിർമാണവും സാധ്യമാകണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അസി. അമീര്‍ ടി. ആരിഫലി അഭിപ്രായപ്പെട്ടു. പ്രളയത്താല്‍ കൂട്ടിയിണക്കപ്പെട്ട കേരളീയ സമൂഹം തുടര്‍ന്നും ഇത് തുടരണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിനോടൊപ്പം സന്നദ്ധ സംഘടനകളും ഉദാരമതികളും സജീവമാകണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ആവശ്യെപ്പട്ടു. രക്ഷാപ്രവര്‍ത്തനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്ത പ്രവര്‍ത്തകര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലുവ, പറവൂര്‍ മേഖലകളിലെ ദുരിതം ബാധിച്ച വീടുകളും കച്ചവട സ്ഥാപനങ്ങളും ജമാഅത്തെ ഇസ്ലാമി പ്രതിനിധി സംഘം സന്ദര്‍ശിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍മാരായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി, സെക്രട്ടറി ടി.കെ. ഹുസൈന്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബൂബക്കര്‍ ഫാറൂഖി, സെക്രട്ടറി കെ.കെ. സലീം, പബ്ലിക് റിലേഷന്‍സ് സെക്രട്ടറി കെ.കെ. ബഷീര്‍, സേവന വിഭാഗം കണ്‍വീനര്‍ എം.എം. മുഹമ്മദ് ഉമര്‍, ജില്ല സമിതി അംഗങ്ങളായ എം.എ. മൂസ, കെ.കെ. ഇബ്രാഹീം, ഏരിയ പ്രസിഡൻറുമാരായ എം.പി. ഫൈസല്‍ അസ്ഹരി, എം.കെ. ജമാലുദ്ദീന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story