Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയക്കെടുതി:...

പ്രളയക്കെടുതി: സാമഗ്രികളുടെ ദൗർലഭ്യം പുനർനിർമാണത്തിന്​ തിരിച്ചടി

text_fields
bookmark_border
െകാച്ചി: പ്രളയം തകർത്തെറിഞ്ഞ സംസ്ഥാനത്തി​െൻറ പുനർനിർമാണ പ്രവർത്തനങ്ങളിൽ വലിയ വെല്ലുവിളി നിർമാണ സാമഗ്രികളുടെ ദൗർലഭ്യം. 7000 കിലോമീറ്ററിന് മുകളിൽ റോഡ് തകർന്നെന്നാണ് പ്രാഥമിക കണക്ക്. പാലങ്ങൾ, കെട്ടിടങ്ങൾ, വീടുകൾ എന്നിവ പുറമെ. ഇവയുടെ പുനർനിർമാണം വേഗം പൂർത്തിയാക്കണമെങ്കിൽ നിർമാണ സാമഗ്രികൾ, പ്രത്യേകിച്ച് മെറ്റലും മണലും സുലഭമായി ലഭ്യമാക്കണം. ഇവയുടെ ദൗർലഭ്യംമൂലം ജോലി യഥാസമയം പൂർത്തിയാക്കാൻ കഴിയുന്നില്ലെന്ന പരാതി നിലനിൽക്കെയാണ് പ്രളയക്കെടുതി. സംസ്ഥാനത്തെ മൂവായിരത്തോളം ചെറുകിട ക്വാറികളിൽ 75 ശതമാനവും ലൈസൻസ് ഇല്ലാതെ അടഞ്ഞുകിടക്കുകയാണ്. ഇത് മുതലെടുത്ത് വൻകിട ക്വാറികൾ ഉൽപന്നങ്ങൾക്ക് വില കൂട്ടി. പുതിയ സാഹചര്യം നേരിടണമെങ്കിൽ അടഞ്ഞുകിടക്കുന്ന ക്വാറികൾ കുറച്ചെങ്കിലും തുറക്കേണ്ടിവരുമെന്ന് സതേൺ റെയിൽവേ കോൺട്രാക്റ്റേഴ്സ് ഒാർഗനൈസേഷൻ പ്രസിഡൻറും ബിൽഡേഴ്സ് അസോസിയേഷൻ മുൻ ചെയർമാനുമായ അലക്സ് പെരുമാലിൽ പറഞ്ഞു. മണ്ണുമാഫിയയെ നിയന്ത്രിച്ച് മണ്ണ് ലഭ്യതക്കും സംവിധാനമൊരുക്കണം. ഇക്കാര്യത്തിലൊക്കെ പരിസ്ഥിതി സ്നേഹികളുടെ പ്രതിഷേധത്തിന് സാധ്യത നിലനിൽക്കുന്നു. പ്രത്യേകിച്ച് മലയോര മേഖലയിലെ ക്വാറികൾ ഉരുൾപൊട്ടലിനും പ്രളയത്തിനും കാരണമായെന്ന വിലയിരുത്തലി​െൻറ പശ്ചാത്തലത്തിൽ. സിമൻറും കമ്പിയും ആവശ്യാനുസരണം ലഭിക്കുമെങ്കിലും ഉയർന്ന വില വെല്ലുവിളിയാണ്. അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചാക്കിന് 100 രൂപ വരെയാണ് സിമൻറ് കമ്പനികൾ കേരളത്തിൽ അധികം ഇടാക്കിക്കൊണ്ടിരിക്കുന്നത്. തൊഴിലാളികളുടെ ദൗർലഭ്യവും വലിയ വെല്ലുവിളിയാകുമെന്ന് എൽ.എസ്.ജി.ഡി കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവീനർ കെ.ഡി. ജോർജ് പറഞ്ഞു. വെള്ളപ്പൊക്ക കെടുതികളെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികളിൽ നല്ല പങ്കും സ്വന്തം നാടുകളിലേക്ക് മടങ്ങി. ഇവരിലേറെയും കേരളത്തിലേക്ക് മടങ്ങാതെ ആന്ധ്രയിലും മറ്റും തൊഴിൽ തേടുകയാണ്. നിലവിൽ കരാറുകാർക്ക് 1800 കോടിയോളം കുടിശ്ശികയുണ്ട്. സാമ്പത്തിക ഞെരുക്കം നേരിടുന്ന കരാറുകാർക്ക് വായ്പ നൽകുന്നതിലും മറ്റും ബാങ്കുകൾ മുഖംതിരിച്ച് നിൽക്കുന്ന പ്രശ്നവുമുണ്ട്. ഇക്കാര്യങ്ങളിലും മാറ്റമുണ്ടായാൽ സമയബന്ധിതമായി നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത് പ്രശ്നമാകില്ലെന്ന് ഗവൺമ​െൻറ് കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.കെ. രാധാകൃഷ്ണൻ പറഞ്ഞു. -ആർ. അശോകൻ
Show Full Article
TAGS:LOCAL NEWS 
Next Story