Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂന്നു ദിവസത്തിനിടെ...

മൂന്നു ദിവസത്തിനിടെ പാമ്പുകടിയേറ്റത്​ 95 പേർക്ക്

text_fields
bookmark_border
കൊച്ചി: പ്രളയജലമൊഴിഞ്ഞപ്പോൾ ഇഴജന്തുക്കളുടെ ശല്യം രൂക്ഷം. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 95 പേർക്കു പാമ്പ് കടിയേറ്റു. ഇവരിൽ പലരും ഗുരുതരാവസ്ഥയിലാണ്. പ്രളയ ജലത്തിൽ ഒഴുകിയെത്തിയ ഇഴജന്തുക്കൾ വീടുകളിലും പരിസരത്തും അടിഞ്ഞ ചളിയിൽ കുരുങ്ങിക്കിടക്കുകയാണ്. ക്യാമ്പുകളിൽ കഴിഞ്ഞവരിൽ ഭൂരിഭാഗവും വീടുകളിലേക്കെത്താൻ തുടങ്ങിയതോടെ പാമ്പുകടിയേറ്റ് ചികിത്സക്കെത്തുന്നവരുടെ എണ്ണം കുത്തനെ വർധിച്ചതായി വിവിധ ആശുപത്രി അധികൃതർ പറയുന്നു. ചളി വൃത്തിയാക്കാനിറങ്ങിയവരിൽ പലർക്കും കടിയേറ്റതോടെ ജനം പരിഭ്രാന്തിയിലാണ്. മതിയായ സുരക്ഷയോടെയേ ചളി നീക്കുന്നതടക്കമുള്ള ശുചീകരണപ്രവർത്തനങ്ങൾക്ക് ഇറങ്ങാവൂ എന്നും കാലുകൾ ചളിയിൽ പുതയുന്ന ഭാഗം മറക്കുന്ന ബൂട്ടുകൾ അടക്കം സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും ആരോഗ്യപ്രവർത്തകർ നിർദേശിച്ചു. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ മൂന്നു ദിവസത്തിനിടെ പാമ്പ് കടിയേറ്റു ചികിത്സ തേടിയത് 45 ആളുകളാണ്. ചൊവ്വാഴ്ച മാത്രം ആറുപേർ ചികിത്സതേടിയെത്തി. പാമ്പുകടിയേറ്റെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രത്യേക വാർഡ് ക്രമീകരിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം മടങ്ങിയ പലരും വീണ്ടും എത്തിയതിനെ തുടർന്ന് നിലവിൽ എത്തുന്നവരെ പ്രത്യേക വാർഡിൽ ഒരുദിവസം നിരീക്ഷണത്തിനും പരിശോധനകൾക്കും ശേഷമാണു പറഞ്ഞുവിടുന്നത്. വിവിധ സർക്കാർ ആശുപത്രികളിൽ മൂന്നു ദിവസത്തിനിടെ അമ്പതോളം പേർ പാമ്പുകടിയേറ്റ് ചികിത്സ തേടിയതായി ജില്ല മെഡിക്കൽ ഒാഫിസിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. വിവിധ സർക്കാർ ആശുപത്രികളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ചികിത്സതേടിയെത്തിയവരുടെ എണ്ണം ഇനിയും കൂടാമെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story