Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയത്തെ...

പ്രളയത്തെ ജയിച്ചവർക്കെന്ത്​ ഓണപ്പരീക്ഷ?

text_fields
bookmark_border
കൊച്ചി: ''വെള്ളം ഭിത്തിവരെ എത്തിയെന്നാണ് കേട്ടത്. തിരിച്ചെത്തുമ്പോൾ പുസ്തകങ്ങൾ അവിടെയുണ്ടാകുമോ എന്നറിയില്ല. എന്തായാലും ഞങ്ങൾ ഓണപ്പരീക്ഷക്ക് ജയിക്കും''-പ്രളയക്കെടുതിയിൽ വിജയം വരിച്ചവർക്കെന്ത് പരീക്ഷ എന്ന നിലയിെല ഈ ആത്മവിശ്വാസം കടമക്കുടിയിലെ കുട്ടികളുടേതാണ്. അടുത്തടുത്ത വീടുകളിൽനിന്ന് എത്തിയ ഇവരിൽ ഭൂരിഭാഗവും സ്കൂളിലെ കഥകൾ പറഞ്ഞ് കളിചിരികളുമായി ഒത്തുകൂടിയിരിക്കുകയാണ് മഹാരാജാസിലെ വരാന്തകളിൽ. പരീക്ഷണ കാലഘട്ടം കഴിഞ്ഞ് പരീക്ഷയെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ച് തെല്ലും ഭയമില്ല കടമക്കുടിയിലെ കുട്ടികൾക്ക്. പ്രളയം പടിവാതിൽക്കലെത്തിയപ്പോൾ പാഠപുസ്തകങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയാണ് വീടുവിട്ടിറങ്ങിയത്. എന്നാൽ, അരക്കൊപ്പം വെള്ളത്തിൽ നീന്തി വീട്ടിൽനിന്ന് ക്യാമ്പിലെത്തിയ അവസ്ഥയായിരുന്നില്ല പിന്നീട്. തിരിച്ചുചെന്ന് നനഞ്ഞ പുസ്തകങ്ങൾ ഉണക്കിയെടുക്കണം. ''ഓണപ്പരീക്ഷക്ക് ഞങ്ങൾ മുമ്പത്തേതിലും കൂടുതൽ മാർക്കുവാങ്ങും''-ഏഴാം ക്ലാസുകാരി ഹെലനും ആറിൽ പഠിക്കുന്ന മാളവികയും പറഞ്ഞു. ''ഓണത്തിന് ഞങ്ങൾ ഒരുപാട് പരിപാടികൾ പ്ലാൻ ചെയ്തിരുന്നു, ഇനിയിപ്പോ അടുത്ത കൊല്ലമാവട്ടെ...'' കൂട്ടത്തിലെ കുസൃതി ആർഷൽ പറഞ്ഞു. മേരി-ഷിജോയ് ദമ്പതികളുടെ മകനാണ് ഒന്നാം ക്ലാസുകാരൻ ആർഷൽ. കൂട്ടുകാരെ ഒരുമിച്ച് കിട്ടിയതി​െൻറ സന്തോഷം നിഷ്കളങ്കമായ ചിരിയിലൂടെ പങ്കുവെക്കുകയാണ് ഈ കുരുന്ന്. ''സ്കൂളിലും വീട്ടിലും പൂക്കളമിടാറുണ്ട്. വീട്ടിൽ സമീപെത്ത കൂട്ടുകാരെ കൂട്ടി ചെറിയ മത്സരങ്ങൾ നടത്തും. ഓണസദ്യയും ഒരുമിച്ചായിരിക്കും. ഇനിയെല്ലാം തിരിച്ചെത്തിയിട്ട്. അവധി കഴിഞ്ഞുവരുന്ന പരീക്ഷക്ക് ഞങ്ങൾ ഇതിനുമുേമ്പ തയാറാണ്''-കടമക്കുടിയിൽനിന്ന് മഹാരാജാസ് ക്യാമ്പിലെത്തി ഒരുമിച്ചുകഴിയുന്ന ഐനുവും പവനും ആർഷയും കൂട്ടുകാരോടൊപ്പം ഉറപ്പിച്ചുപറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story