Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയക്കെടുതിയുടെ...

പ്രളയക്കെടുതിയുടെ മറവിൽ കൊള്ളവില; ആറുപേർ അറസ്​റ്റിൽ

text_fields
bookmark_border
കൊച്ചി: പ്രളയക്കെടുതിയുടെ മറവിൽ പഴം, പച്ചക്കറിയടക്കം അവശ്യസാധനങ്ങൾക്ക് കൊള്ളവില ഇൗടാക്കിയ വ്യാപാരികളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മാർക്കറ്റിലും ഹൈകോടതി പരിസരത്തുമായി വ്യാപാരം നടത്തിയിരുന്ന ആറുപേരെയാണ് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം മാർക്കറ്റിൽ കച്ചവടം നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശി ഫ്രാൻസിസ്, വല്ലാർപാടം മുളവുകാട് സ്വദേശിയായ ജിജോ ജോർജ്, വൈറ്റില സ്വദേശി നാസർ, കതൃക്കടവ് എൻ.പി. ജോർജ്, പൊന്നാനി സ്വദേശി എം.എ. റിയാസ്, ഹൈകോടതി ജങ്ഷനിൽ കച്ചവടം നടത്തുന്ന വടുതല സ്വദേശി ലിയോ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ കൃത്രിമ വിലക്കയറ്റം നടത്തിയതുൾപ്പെടെയുള്ള കുറ്റം ചുമത്തി കേസെടുത്തു. തുടർന്ന് ആൾ ജാമ്യത്തിൽ വിട്ടയച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story