Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയത്തിൽ മരവിച്ച്​...

പ്രളയത്തിൽ മരവിച്ച്​ വ്യാപാരമേഖല

text_fields
bookmark_border
കൊച്ചി: ഒാണവിപണിക്കായി തയാറെടുത്ത വ്യാപാര മേഖലക്ക് പ്രളയക്കെടുതിയിൽ അപ്രതീക്ഷിത തിരിച്ചടി. ദുരിതബാധിത ജില്ലകളിലെ വ്യാപാരികൾക്ക് കോടികളുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. ഒാണവിപണി ലക്ഷ്യമിട്ട് സംഭരിച്ച കോടികളുടെ ഉൽപന്നങ്ങൾ വെള്ളം കയറി നശിച്ചു. ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ ഉണ്ടാകുന്ന വ്യാപാര മാന്ദ്യമാണ് മറ്റൊരു ഭീഷണി. മറ്റു മേഖലകളെ അപേക്ഷിച്ച് തങ്ങൾക്ക് ദുരിതത്തിൽനിന്ന് കരകയറാൻ ഏറെ സമയമെടുക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. ദേശീയപാതയോട് ചേർന്ന ആലുവ, പറവൂർ, മുട്ടം, കളമശ്ശേരി ഭാഗങ്ങളിലാണ് കൊച്ചിയിലെ പല പ്രമുഖ വ്യാപാരികളുെടയും ഗോഡൗൺ. രണ്ടു ലക്ഷം വരെ ചതുരശ്രയടി വിസ്തീർണമുള്ള കൂറ്റൻ ഗോഡൗണുകളിൽ ഒാണ വിൽപനക്കായി ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ മുതൽ ഭക്ഷ്യവസ്തുക്കൾ വരെ നേരത്തേതന്നെ സ്റ്റോക്ക് ചെയ്തിരുന്നു. വെള്ളം കയറി ഇവയിൽ നല്ലൊരു പങ്കും ഉപയോഗശൂന്യമായി. ഇപ്പോഴും പലയിടത്തും ഗോഡൗണുകളിലേക്ക് കയറാനോ കൃത്യമായ നഷ്ടം കണക്കാക്കാനോ കഴിയാത്ത അവസ്ഥയാണ്. നികുതി അടച്ച് വിൽപനക്കെടുത്ത സാധനങ്ങൾ വിൽക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ നികുതി സർക്കാർ വകവെച്ചുനൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. വായ്പകൾക്ക് മൊറേട്ടാറിയം പ്രഖ്യാപിക്കണമെന്നും ആനുകൂല്യങ്ങൾ അനുവദിക്കുന്നതിൽ ഇൻഷുറൻസ് കമ്പനികൾ ഉദാര സമീപനം സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. നോട്ട് നിരോധനവും ജി.എസ്.ടിയും സൃഷ്ടിച്ച മാന്ദ്യത്തിൽനിന്ന് കരകയറിത്തുടങ്ങിയ വ്യാപാര മേഖല ഇൗ ഒാണത്തിന് സംസ്ഥാനത്ത് വലിയ തോതിലുള്ള വിൽപന പ്രതീക്ഷിക്കുകയും അതിനനുസരിച്ച് ചരക്ക് സംഭരിക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രളയക്കെടുതികൾ വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് കേരള ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി മുൻ ചെയർമാൻ ആൻറണി കൊട്ടാരം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story