Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 5:20 AM GMT Updated On
date_range 21 Aug 2018 5:20 AM GMTഅബ്ദുൽ ജലീലിന് നിറകണ്ണുകളോടെ വിട
text_fieldsbookmark_border
കളമശ്ശേരി: പ്രളയക്കെടുതിയിൽ ഒഴുക്കിൽപെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടെ ജീവൻ പൊലിഞ്ഞ ഓട്ടോ ടാക്സി ഡ്രൈവറായ . കഴിഞ്ഞ ശനിയാഴ്ച രാവിലെ വെള്ളം ഉയരുന്നതുകണ്ട് സ്വന്തം കുടുംബത്തെ ബന്ധു വീട്ടിലാക്കി മടങ്ങിവന്ന ശേഷമാണ് വട്ടേക്കുന്നം വേഴപ്പിള്ളി വീട്ടിൽ അബ്ദുൽ ജലീൽ അപകടത്തിൽപെട്ടത്. രണ്ടുപേർ ഒഴുക്കിൽപെട്ടത് കണ്ട് ജലീൽ വെള്ളത്തിലേക്ക് ചാടി ഇരുവെരയും രക്ഷപ്പെടുത്തി. എന്നാൽ, തിരിച്ചുനീന്തുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു. നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്നു ജലീൽ. ഖബറടക്കത്തിനുശേഷം അനുശോചനയോഗം ചേർന്നു. വാർഡ് കൗൺസിലർ ഗോപാലകൃഷ്ണെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.എം. ബീരാക്കുട്ടി, കെ.പി. അബ്ദുല്ല, ശ്രീകുമാർ, അബ്ദുൽ സത്താർ, മുൻ കൗൺസിലർ കെ.എ. റിയാസ്, ഷഹീർ മുല്ലപ്പറമ്പിൽ, ലൈഫ് ട്രസ്റ്റ് വൈസ് ചെയർമാൻ ടി.എ. ജലീൽ, എം.എ.എം. അൻവർ, കെ.യു. സിയാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story