Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാണ്ടനാട്​ നാല്​...

പാണ്ടനാട്​ നാല്​ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
ചെങ്ങന്നൂർ: പ്രളയം ദുരന്തംവിതച്ച ചെങ്ങന്നൂർ മേഖലയിൽനിന്ന് നാല് മൃതദേഹം കണ്ടെത്തി. പാണ്ടനാട് ഇല്ലിക്കൽ പാലത്തിന് സമീപത്തുനിന്നാണ് രക്ഷാപ്രവർത്തകർ മൃതദേഹം കണ്ടെത്തിയത്. ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ചമാത്രം ചെങ്ങന്നൂരിൽ 11ലധികം പേർ മുങ്ങി മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത വാർത്ത. ചില മൃതദേഹങ്ങൾ ഒഴുകിപ്പോയതായും സംശയിക്കുന്നു. ചെങ്ങന്നൂരിൽ വിവിധയിടങ്ങളിലായി 50ലധികം പേർ മരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞദിവസം സജി െചറിയാൻ എം.എൽ.എ പറഞ്ഞിരുന്നു. APD Rahul 24 Mavelikkara ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ യുവാവ് വെള്ളത്തിൽ വീണ് മരിച്ചു മാവേലിക്കര: ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന യുവാവ് വെള്ളത്തിൽ വീണ് മരിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് സ്വാതി ഭവനം രാജു-വിജയമ്മ ദമ്പതികളുടെ മകൻ രാഹുലാണ് (വാവച്ചൻ-24) മരിച്ചത്. വീട് വെള്ളപ്പൊക്കത്തിൽ മുങ്ങിയതിനെ തുടർന്ന് ചെട്ടികുളങ്ങര ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു കുടുംബം. വീടുകളിലെ സാധനങ്ങൾ ഉയർന്ന സ്ഥലത്തേക്ക് മാറ്റാൻ ക്യാമ്പിൽനിന്ന് വള്ളത്തിൽ പോയ സംഘമാണ് കടവൂർ ഭാഗത്ത് മൃതദേഹം കണ്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story