Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപള്ളിപ്പാട്​ രണ്ട്​...

പള്ളിപ്പാട്​ രണ്ട്​ മൃതദേഹങ്ങൾ കണ്ടെത്തി

text_fields
bookmark_border
ഹരിപ്പാട്: പള്ളിപ്പാട്ട് മേഖലയിൽ ഒഴുപ്പിക്കൽ പ്രവർത്തനം നടത്തുന്നതിനിടെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. വീട്ടിൽ ഒറ്റക്ക് താമസിച്ചുവന്ന പള്ളിപ്പാട് മണിമല ജങ്ഷന് വടക്ക് ചക്കാല പടീറ്റതിൽ മണിയൻ (65), താറാവടിക്കാരൻ തൃശൂർ സ്വദേശി മണിയൻ (36) എന്നിവരുടെ മൃതദേഹമാണ് കണ്ടുകിട്ടിയത്. ഒഴുക്കിൽപ്പെട്ടാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. അച്ചൻകോവിലാറി​െൻറ ഒഴുക്ക് വർധിച്ചതിനെ തുടർന്ന് വെള്ളത്തി​െൻറ അധികരിച്ച കയറ്റം കൂടുതൽ കാണുന്നത് പള്ളിപ്പാട് പഞ്ചായത്ത് പ്രദേശത്താണ്. ശക്തമായ ഒഴുക്കാണ് കഴിഞ്ഞദിവസങ്ങളിൽ ഇവിടെ അനുഭവപ്പെട്ടത്. അച്ചൻകോവിലാറി​െൻറ തള്ളിക്കയറ്റം പള്ളിപ്പാട്ടുനിന്നും ഹരിപ്പാട്ടേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പിള്ളത്തോട്, ഡാണാപ്പടി, കാർത്തികപ്പള്ളി തോട്, ചെമ്പുതോട്, പുളിക്കീഴ് തോട് തുടങ്ങിയവ കരകവിഞ്ഞ് ഒഴുകുകയാണ്. പിള്ളത്തോടിന് സമീപത്തെ കടകളിലും വീടുകളിലും വെള്ളം കയറി. പള്ളിപ്പാട്, ചെറുതന വീയപുരം, കരുവാറ്റ തുടങ്ങിയ സ്ഥലങ്ങളിൽ നിലവിലെ ക്യാമ്പുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മറ്റിടങ്ങളിലേക്ക് ക്യാമ്പ് മാറ്റിയിരിക്കുകയാണ്‌.
Show Full Article
TAGS:LOCAL NEWS 
Next Story