Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസന്ദർശകരായെത്തി...

സന്ദർശകരായെത്തി ക്യാമ്പുകളിൽ അകപ്പെട്ടവർ ഏറെ

text_fields
bookmark_border
കൊച്ചി: വടക്കൻ കേരളത്തിൽനിന്ന് എറണാകുളത്തെത്തി പ്രളയത്തെത്തുടർന്ന് മടങ്ങാനാകാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ അകപ്പെട്ടവർ ഏറെ. വിവിധ ആവശ്യങ്ങൾക്ക് ആലുവ, അങ്കമാലി, പെരുമ്പാവൂർ മേഖലകളിലെത്തിയശേഷം മടങ്ങാനാവാതെ നൂറോളം പേരെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിട്ടുണ്ട്. പ്രളയം രൂക്ഷമായതോടെ ആലുവയും വടക്കൻ പ്രദേശങ്ങളും തമ്മിലുള്ള ബന്ധം ഇല്ലാതാവുകയും ട്രെയിൻ, റോഡ് ഗതാഗതമടക്കം പൂർണമായും സ്തംഭിക്കുകയും ചെയ്തതോടെ ക്യാമ്പുകളെ ആശ്രയിക്കുകയല്ലാതെ മറ്റ് വഴികളില്ലാതായി. ജില്ലയിലെ അനവധി ദുരിതാശ്വാസ ക്യാമ്പുകളിൽ മറ്റു ജില്ലകളിൽനിന്നെത്തി കുടുങ്ങിയവരുടെ സാന്നിധ്യമുണ്ട്. ഒറ്റ ദിവസംകൊണ്ട് ലക്ഷ്യം നിറവേറ്റി മടങ്ങിപ്പോകാനെത്തിയവരും ഇത്തരത്തിൽ കുടുങ്ങിപ്പോയിട്ടുണ്ട്. എങ്ങനെയെങ്കിലും നാട്ടിെലത്താനുള്ള ആഗ്രഹം മാത്രമാണ് ഇവർക്കുള്ളത്. ട്രെയിനോ മറ്റ് വാഹനങ്ങളോ ഒാടിത്തുടങ്ങിയാൽ രക്ഷപ്പെടാൻ കാത്തിരിക്കുകയാണിവർ. എറണാകുളത്തെ ദുരവസ്ഥ മാധ്യമങ്ങളിലൂടെയറിഞ്ഞ് വീട്ടുകാർ പരിഭ്രമത്തിലാണെന്ന് തൃക്കാക്കര ഭാരത്മാത കോളജ് ക്യാമ്പിൽ കഴിയുന്ന നിലമ്പൂർ സ്വദേശി ജസ്റ്റിൻ പറഞ്ഞു. സ്നേഹിതനൊപ്പം ആലുവയിലെത്തി മടങ്ങാനാവാതെ കുടുങ്ങിയതാണ് ജസ്റ്റിൻ. ഇവിടെ സുരക്ഷിതനാണെങ്കിലും വീട്ടുകാർക്ക് വിശ്വാസം വരുന്നില്ലെന്നും ജസ്റ്റിൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story