Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ലയിൽ 678...

ജില്ലയിൽ 678 ക്യാമ്പുകളിലായി 2,10,119 പേർ

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ 678 ദുരിതാശ്വാസ ക്യാമ്പുകളിലായി 50,754 കുടുംബങ്ങളിലെ 2,10,119 പേർ. അമ്പലപ്പുഴയിൽ 150 ക്യാമ്പുകളിലായി 16,854 കുടുംബങ്ങളിലെ 60,860 പേരും ചേർത്തലയിൽ 60 ക്യാമ്പുകളിലായി 2,900 കുടുംബങ്ങളിലെ 31,552 പേരും മാവേലിക്കരയിലെ 148 ക്യാമ്പുകളിലായി 15,200 കുടുംബങ്ങളിലെ 52,465 പേരുമാണുള്ളത്. കാർത്തികപ്പള്ളിയിൽ 320 ക്യാമ്പുകളിലായി 15,800 കുടുംബങ്ങളിലെ 65,242 പേരുമുണ്ട്. നിലവിൽ മാവേലിക്കരയിലും ചെങ്ങന്നൂരിലുമായി പ്രവർത്തിക്കുന്ന 199 ഭക്ഷണവിതരണ കേന്ദ്രങ്ങളെ 1084 കുടുംബങ്ങളിൽ നിന്നുള്ള 2,954 പേർ ആശ്രയിക്കുന്നു. മാവേലിക്കരയിലെ 190 ഭക്ഷണവിതരണ കേന്ദ്രങ്ങളിലായി 580 കുടുംബങ്ങളിലെ 830 പേരും ചെങ്ങന്നൂരിലെ 9 കേന്ദ്രങ്ങളിലായി 504 കുടുംബങ്ങളിലെ 2,124 പേരും ആശ്രയിക്കുന്നു. പ്രളയം കവർന്ന കുട്ടനാട്ടിലെ 8000ഓളം ജനങ്ങൾ ആലപ്പുഴയിലെ സ്‌പെഷൽ ക്യാമ്പുകളിൽ സുരക്ഷിതരാണ്. കണിച്ചുകുളങ്ങര അമ്പലത്തിനോട് ചേർന്നുള്ള ക്യാമ്പിൽ 2000ലേറെ പേരാണ് ഉള്ളത്. കണ്ടമംഗലത്തെ ക്യാമ്പിൽ 1500 ഓളം പേരുണ്ട്. ഭക്ഷണവും കുടിവെള്ളവും മറ്റ് അടിയന്തര സൗകര്യങ്ങളും എല്ലാ ക്യാമ്പുകളിലും സജ്ജമാക്കിയിട്ടുണ്ട്. പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും സംഘടനകളും ക്യാമ്പുകളിൽ ഏത് ആവശ്യങ്ങൾക്കും സർക്കാർ സംവിധാനത്തിന് കൂട്ടായി ഉണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story