Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൂടുതൽ ക്യാമ്പുകൾ

കൂടുതൽ ക്യാമ്പുകൾ

text_fields
bookmark_border
നെട്ടൂർ: കുമ്പളം പഞ്ചായത്തിലെ ചേപ്പനം, ചാത്തമ്മ, പനങ്ങാട്, മരട് നഗരസഭയിൽപ്പെട്ട വളന്തകാട്, കൊച്ചിൻ കോർപറേഷനിലെ പൂണിത്തുറ വളത്തിക്കാട് എന്നീ ഭാഗങ്ങളിലെ തീരപ്രദേശത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. മരടിൽ യൂറോ കിഡ്സ്, ചമ്പക്കര സ​െൻറ് ജോർജ് സ്കൂൾ, മാർക്കറ്റ് ക്ലബ്, മാങ്കായിൽ സ്കൂൾ, കുണ്ടന്നൂർ ജെ.ബി.സ്കൂൾ, നെട്ടൂർ മരിയ ഗൊരോത്തി സ്കൂൾ, മഹല്ല് പബ്ലിക് സ്കൂൾ, സ​െൻറ് മേരീസ് പള്ളി, മാടവന ഫിഷറീസ് യൂനിവേഴ്സിറ്റി, കുമ്പളം പള്ളി ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. അമിത വില തർക്കത്തിനിടയാക്കി നെട്ടൂർ: ദുരിതാശ്വാസക്യാമ്പുകളിലേക്ക് സാധനങ്ങൾ വാങ്ങാനെത്തിയവരിൽനിന്നും അമിത വിലയീടാക്കിയത് വാക്ക് തർക്കത്തിനിടയാക്കി. നിലവിലെ വിലയേക്കാൾ കൂടുതലായി ഈടാക്കിയത് നാട്ടുകാർ ചോദ്യം ചെയ്തു. തുടർന്ന് നഗരസഭാധികൃതരെത്തി താക്കീത് ചെയ്തു. ടോൾ പിരിച്ചത് വാക്കേറ്റത്തിന് ഇടയാക്കി നെട്ടൂർ: ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങളുമായി വന്ന വാഹനത്തിന് ടോൾ ഈടാക്കിയത് വാക്കേറ്റത്തിനിടയാക്കി. കുമ്പളം ടോൾ പ്ലാസയിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. തുടർന്ന് ശനിയാഴ്ച വൈകീട്ട് ടോൾ പ്ലാസയിലേക്ക് ഐ.എൻ.ടി.യു.സി. ഉപരോധസമരം പ്രഖ്യാപിച്ചു. എന്നാൽ, ശനിയാഴ്ച രാവിലെ മുതൽ ടോൾ ഒഴിവാക്കിയതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഉപരോധം ഉപേക്ഷിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story