Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോട്ടറി ബാലഭവന്‍...

റോട്ടറി ബാലഭവന്‍ സഹായകേന്ദ്രം തുറന്നു

text_fields
bookmark_border
കൊച്ചി: ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി റോട്ടറി ബാലഭവൻ സഹായ കേന്ദ്രം തുറന്നു. 24 മണിക്കൂർ പ്രവർത്തിക്കുന്ന കേന്ദ്രീകൃത നിയന്ത്രണ വിതരണ കേന്ദ്രമായാണ് കൊച്ചിന്‍ റീജനൽ റോട്ടറി ക്ലബുകള്‍ സജ്ജമാക്കിയത്. ജില്ല ഭരണകൂടവുമായി ഏകോപിപ്പിച്ചാകും രക്ഷാപ്രവര്‍ത്തനം നടത്തുക. പൊതുജനങ്ങളില്‍നിന്ന് ദുരിതാശ്വാസ സാധനങ്ങള്‍ ശേഖരിക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനത്തിലൂടെയും 40 ക്ലബുകളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകര്‍ മുഖേനയും ദുരിതാശ്വാസ സാധനങ്ങള്‍ വിതരണം ചെയ്യും. സംഭാവനകള്‍ ശേഖരിക്കാൻ അക്കൗണ്ടും തുറന്നു. കണ്‍ട്രോള്‍ റൂം നമ്പര്‍: 9961004000, 9847197222, 9605850094, 0484 2315430. അക്കൗണ്ട് വിശദാംശങ്ങള്‍: റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ കമ്യൂണിറ്റി സർവിസ് ട്രസ്റ്റ് (കേരള ഫ്ലഡ് റിലീഫ്), അക്കൗണ്ട് നമ്പര്‍: 37880035833, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പനമ്പിള്ളി നഗര്‍ ബ്രാഞ്ച്, ഐ.എഫ്.സി.സി കോഡ്: SBIN0070658.
Show Full Article
TAGS:LOCAL NEWS 
Next Story