Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാപാരി വ്യവസായി...

വ്യാപാരി വ്യവസായി ഏകോപനസമിതി 5000 കിലോ അരി നൽകും

text_fields
bookmark_border
കൊച്ചി: കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) 5000 കിലോ അരി നൽകും. ജനത ദുരിതം അനുഭവിക്കുന്ന വേളയിൽ ആഘോഷങ്ങൾ ഉപേക്ഷിക്കാനും സമിതി തീരുമാനിച്ചു. സമിതി കലൂർ യൂനിറ്റ് കുടുംബ സംഗമം ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ടി.കെ. മൂസ അധ്യക്ഷത വഹിച്ചു. പ്ലസ് ടു, എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ഗോൾഡ് മെഡലും മെമ​െൻറായും ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് സമ്മാനിച്ചു. 37 വർഷത്തെ പ്രവർത്തനമികവിന് ജില്ല പ്രസിഡൻറ് പി.എ.എം. ഇബ്രാഹിമിനെ ആദരിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.സി. ജേക്കബ്, ട്രഷറർ എം.സി. പോൾസൺ, നഗരസഭ സ്ഥിരം സമിതി ചെയർമാൻ പി.എം. ഹാരിസ്, കൗൺസിലർ അരിസ്റ്റോട്ടിൽ, സമിതി ജില്ല വൈസ് പ്രസിഡൻറ് എം.ജി. സോമൻ, മേഖല വൈസ് പ്രസിഡൻറുമാരായ അബ്ദുൽ റസാഖ്, പി.ജി. ജോസഫ് എന്നിവർ സംസാരിച്ചു. ദുരിതാശ്വാസം: പി.ആർ.സി.ഐയും ഫെയ്സും കൈകോർക്കുന്നു കൊച്ചി: പ്രളയ ദുരിതബാധിതരെ സഹായിക്കാൻ പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ കേരള ചാപ്റ്ററും പ്രഫ. എം.കെ. സാനു രക്ഷാധികാരിയായ ഫൗണ്ടേഷൻ ഫോർ അന്നം ചാരിറ്റീസുമായി (ഫെയ്സ്) കൈകോർക്കുന്നു. മഹാരാജാസ് ഗ്രൗണ്ടിന് സമീപം മുല്ലശേരി കനാൽ റോഡിലെ ഫെയ്സ് ആസ്ഥാനത്ത് ദുരിതാശ്വാസ സഹായ സമാഹരണ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങൾ, മരുന്ന്, ഭക്ഷണം, പാക്കേജ്ഡ് ഭക്ഷണം തുടങ്ങിയ സാധനങ്ങൾ നൽകാവുന്നതാണ്. 24 മണിക്കൂറും കേന്ദ്രം പ്രവർത്തിക്കും. ഫോൺ: 0484 4850034, 9037775755.
Show Full Article
TAGS:LOCAL NEWS 
Next Story