Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഫോസിൽ അവധി

കുഫോസിൽ അവധി

text_fields
bookmark_border
കൊച്ചി: മഴക്കെടുതിയെത്തുടർന്ന് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) അധ്യയനം താൽക്കാലികമായി നിർത്തിവെച്ചു. ഓണാവധി കഴിഞ്ഞ് 29ന് അധ്യയനം പുനരാരംഭിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു. അതേസമയം, സർവകലാശാല ഓഫിസുകളും ലേബാറട്ടറികളും പതിവുപോലെ പ്രവർത്തിക്കും. അഭയകേന്ദ്രമായി തൃക്കാക്കര കാക്കനാട്: പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നെത്തിയ നൂറുകണക്കിന് ദുരിതബാധിതര്‍ക്ക് തൃക്കാക്കര നഗരസഭ പ്രദേശത്തെ സ്‌കൂളുകളും കോളജുകളും അഭയ കേന്ദ്രമായി. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളുള്ള വിദ്യാലയങ്ങളിലാണ് റവന്യൂ അധികൃതര്‍ ക്യാമ്പുകള്‍ തുറന്നത്. ആലുവ, പറവൂര്‍ പ്രദേശത്തുനിന്നുള്ള സ്ത്രീകളും കുട്ടികളും ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെയാണ് നഗരസഭ പ്രദേശത്തെ ക്യാമ്പുകളില്‍ എത്തിച്ചത്. പ്രദേശത്തെ ക്യാമ്പുകള്‍ നിറഞ്ഞതോടെ മറ്റ് സ്‌കൂളുകളില്‍ക്കൂടി ക്യാമ്പുകള്‍ തുറക്കാനുള്ള ആലോചനയിലാണ് അധികൃതര്‍. വെള്ളപ്പൊക്കം ബാധിക്കാത്ത തൃക്കാക്കരയില്‍ ക്യാമ്പുകള്‍ തുറക്കാന്‍ ജില്ല ഭരണകൂടം നിര്‍ദേശം നല്‍കുകയായിരുന്നു. ഇടപ്പള്ളി തോട് നിറഞ്ഞതോടെ വാഴക്കാലക്ക് സമീപം ബി.എം നഗറിലെ ഏതാനും കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ക്യാമ്പ് തുറന്നിരുന്നു. തുതിയൂര്‍ കരിയില്‍ കോളനിയിലെയും ഇന്ദിരനഗറിലെയും 33 കുടുംബങ്ങളെ തുതിയൂര്‍ സ​െൻറ് മേരീസ് എല്‍.പി സ്‌കൂളിലും കീരേലിമല കോളനിയിലെ 13 കുടുംബങ്ങളെ കാക്കനാട് മുനിസിപ്പല്‍ എല്‍.പി സ്‌കൂളിലുമാണ് പാര്‍പ്പിച്ചത്. വെള്ളിയാഴ്ച രാവിലെ മുതല്‍ ആലുവ, പറവൂര്‍ പ്രദേശത്തെ ക്യാമ്പുകളിൽനിന്ന് നൂറുകണക്കിനാളുകളെയാണ് നഗരസഭ പ്രദേശത്തെത്തിച്ചത്. കെ.എസ്.ആര്‍.ടി.സി ബസുകളിലും ട്രക്കുകളിലുമാണ് ഇവരെ കൊണ്ടുവന്നത്. ദുരന്തബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ വെള്ളം നിറഞ്ഞതോടെയാണ് ഇവരെ തൃക്കാക്കര ക്യാമ്പുകളിലേക്ക് മാറ്റുന്നത്. പ്രളയബാധിത പ്രദേശത്തുനിന്ന് രക്ഷപ്പെടുത്തിയ കുടുംബങ്ങളെയും തൃക്കാക്കരയിലെ ക്യാമ്പുകളിലേക്കാണ് കൊണ്ടുവരുന്നുണ്ട്. ക്യാമ്പുകളില്‍ ഭക്ഷണവും വെള്ളവും മരുന്നുകളും നല്‍കാന്‍ സന്നദ്ധപ്രവര്‍ത്തകരും മെഡിക്കല്‍ ടീമുകളും സജീവമാണ്. തൃക്കാക്കര, ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ പൂര്‍ണ സുരക്ഷിതത്വവും ഉറപ്പുവരുത്തി. കാക്കനാട്, വാഴക്കാല വില്ലേജ് ഓഫിസര്‍മാരുടെയും നഗരസഭ അധികൃതരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് ക്യാമ്പുകളില്‍ ഭക്ഷണവും വെള്ളവും എത്തിക്കുന്നത്. ഇതര സംസ്ഥാനക്കാരെ കാക്കനാട് എം.എ.എച്ച്.എസ് സ്‌കൂളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. 150ല്‍പരം ഇതര സംസ്ഥാനക്കാരാണ് ഇവിടെ അഭയം തേടിയത്. തൃക്കാക്കര ഭാരതമാത കോളജിലാണ് കൂടുതല്‍പേരെ പാര്‍പ്പിച്ചത്. 540 പേരാണ് ഇവിടെയുള്ളത്. മോഡല്‍ എന്‍ജിനീയറിങ് കോളജ്, പടമുകള്‍ ഗവ. എല്‍.പി സ്‌കൂള്‍, ജമാഅത്ത് പബ്ലിക് സ്‌കൂള്‍, കര്‍ദിനാള്‍ സ്‌കൂള്‍, തൃക്കാക്കര ദാറുസ്സലാം സ്‌കൂള്‍, കെ.എം.എം കോളജ്, നൈപുണ്യ സ്‌കൂള്‍, തെങ്ങോട് മാർത്തോമ പബ്ലിക് സ്‌കൂള്‍, തെങ്ങോട് ഗവ.സ്‌കൂള്‍, എൻ.െഎ എല്‍.പി.എസ് ചിറ്റേത്തുകര എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. മേരിമാത, നവനിര്‍മാൺ, ആദര്‍ശ സ്‌കൂളുകളില്‍ക്കൂടി ക്യാമ്പുകള്‍ തുറക്കാനാണ് ആലോചനയെന്ന് അധികൃതര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story