Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്ഷാപ്രവർത്തനത്തിന്...

രക്ഷാപ്രവർത്തനത്തിന് ചുമട്ടുതൊഴിലാളികളും

text_fields
bookmark_border
മട്ടാഞ്ചേരി: പ്രളയത്തെത്തുടർന്ന് ദുരിതത്തിലായവരുടെ രക്ഷാപ്രവർത്തനത്തിന് മട്ടാഞ്ചേരി ബസാറിലെ ചുമട്ടുതൊഴിലാളികളും പങ്കാളികളായി. ദുരിതബാധിതർക്ക് നൽകാൻ ഭക്ഷണം, വെള്ളം തുടങ്ങി അവശ്യ സാധനങ്ങളുമായിട്ടായിരുന്നു ഇവർ ആലുവയിൽ എത്തിയത്. വിതരണശേഷം സംഘം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കുടുങ്ങിക്കിടന്ന പലരെയും ഇവർ രക്ഷപ്പെടുത്തി ക്യാമ്പിൽ എത്തിച്ചു. ജനകീയ സമിതി കൺവീനർ എ. ജലാലും സംഘത്തിൽ ഉണ്ടായിരുന്നു. സാമൂഹികപ്രവർത്തകൻ മുകേഷ് ജൈൻ ദുരിതാശ്വാസ ക്യാമ്പിലേക്ക് ആയിരം കിലോ അരി മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർക്ക് കൈമാറി. വിഭവസമാഹരണം നടത്തി മട്ടാഞ്ചേരി: വെൽഫെയർ പാർട്ടി കൊച്ചി മണ്ഡലത്തി​െൻറ ആഭിമുഖ്യത്തിൽ പ്രളയബാധിതർക്ക് തോപ്പുംപ്പടി ജങ്ഷനിൽ വിഭവസമാഹരണം നടത്തി. മണ്ഡലം പ്രസിഡൻറ് നസീർ അലിയാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നിസാർ മാമു, എ.എസ്. മുഹമ്മദ്, അബ്ദുൽജബ്ബാർ, ഒ.എം. ജമാൽ എന്നിവർ നേതൃത്വം നൽകി. ലഭിച്ച വിഭവങ്ങൾ പറവൂരിലെ ദുരിതാശ്വാസകേന്ദ്രത്തിൽ എത്തിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story