Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right41 ക്യാമ്പുകൾ; 1458...

41 ക്യാമ്പുകൾ; 1458 കുടുംബങ്ങൾ, 5500 പേർ

text_fields
bookmark_border
കോതമംഗലം: താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെയും നഗരസഭയിലെയും 41 ക്യാമ്പുകളിൽ 1400 കുടുംബങ്ങളിലെ 5500 പേരെ മാറ്റിപ്പാർപ്പിച്ചു. വെള്ളിയാഴ്ച പകൽ മഴക്ക് ശമനം വന്നതോടെ ബൈപാസ് റോഡിലെ ഗ്യാസ് ഗോഡൗണിന് സമീപത്തെ വെള്ളക്കെട്ട് കുറയുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാൽ, ബേസിൽ ജങ്ഷനിലും മൂവാറ്റുപുഴ റോഡിലും വെള്ളമിറക്കം മന്ദഗതിയിലാണ്. പി.ഒ ജങ്ഷനിൽ വെള്ളംകയറിയ കടയുടെ മുകൾഭാഗം ഇടിഞ്ഞുവീണു. വെള്ളം ഇറങ്ങിത്തുടങ്ങിയ ഭാഗങ്ങളിലെ കടകളിലും ഓഫിസുകളിലും ശുചീകരണം ആരംഭിച്ചു. പല്ലാരിമംഗലത്ത് വെള്ളിയാഴ്ച രാവിെലയോടെ റോഡുകളിൽനിന്ന് വെള്ളം ഇറങ്ങിയിരുന്നു. എന്നാൽ, ഉച്ചകഴിഞ്ഞ് വീണ്ടും കയറി. കുടമുണ്ട പാലം വെള്ളത്തിനടിയിലാണ്. മാരമംഗലം പള്ളി വരെ റോഡിലും വെള്ളമുണ്ട്. കവളങ്ങാട് നേര്യമംഗലത്ത് ഉയർന്ന പ്രദേശങ്ങളിൽനിന്ന് വെള്ളം ഇറങ്ങി. വില്ലാഞ്ചിറയിൽ ദേശീയപാതയിലേക്ക് മണ്ണിടിച്ചിൽ തുടരുകയാണ്. വാരപ്പെട്ടിയിൽ മൂന്ന് വീടുകൾക്ക് അപകട ഭീഷണിയായി മണ്ണിടിച്ചിലുണ്ടായി. തൃക്കാരിയൂരിൽ ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് ആളുകൾ മടങ്ങിയത് പല്ലാരിമംഗലത്ത് മാത്രമാണ്. എന്നാൽ, വൈകീട്ടോടെ വെള്ളം ഉയരുന്നത് ആശങ്കയിലാക്കിയിരിക്കുകയാണ് .
Show Full Article
TAGS:LOCAL NEWS 
Next Story