Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുന്നത്തുനാട്,...

കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

text_fields
bookmark_border
പള്ളിക്കര: കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിൽ രണ്ടുദിവസമായി വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷം. കിഴക്കമ്പലം അച്ചപ്പൻ കവലക്ക് സമീപം റോഡിൽ വെള്ളം കയറി വ്യാഴാഴ്ച ഉച്ചയോടെ കിഴക്കമ്പലം ചിത്രപ്പുഴ റോഡിൽ ഗതാഗതം പൂർണമായും നിലച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിയ അവസ്ഥയാണ്. കുന്നത്തുനാട് പഞ്ചായത്തിലെ പിണർമുണ്ട വളപ്പിക്കുഴി അല്ലി സുപ്ര​െൻറ വീട് മണ്ണിടിഞ്ഞ് പൂർണമായി തകർന്നു. ഈസമയം കുടുംബം ബന്ധുവീട്ടിൽ പോയതിനാൽ അപകടം ഒഴിവായി. മണ്ണിടിഞ്ഞതിന് മുകൾഭാഗം വളപ്പിക്കുഴി പട്ടികജാതി കോളനിയിലെ പത്തോളം വീട്ടുകാരും ഭീതിയിലാണ്. ചെമ്മഞ്ചേരി ബാബുവി​െൻറ വീട്ടിലേക്ക് പെരിയാർവാലി കനാൽ ഇടിഞ്ഞുവീണ് അടുക്കളഭാഗം തകർന്നു. ശബ്ദം കേട്ട് പുറത്തേക്കോടിയ ബാബുവി​െൻറ ഭാര്യ മിനി വീണ് തലക്ക് പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പിണർമുണ്ട മനക്കേക്കര പ്രദേശത്ത് മണ്ണിടിഞ്ഞ് സോമ​െൻറയും അംബുജ​െൻറയും വീടുകൾ അപകട ഭീഷണിയിലാണ്. കളപ്പുരക്കൽ റോഡി​െൻറ സംരക്ഷണഭിത്തി തകർന്നു. ഊത്തിക്കര, പെരിങ്ങാലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പാടത്തിക്കര തുരുത്ത് റോഡിൽ വെള്ളം കയറി തുരുത്ത് ഒറ്റപ്പെട്ടു. വെങ്ങോല പഞ്ചായത്തിലെ മാകുഴിയിൽ കുഞ്ഞപ്പ​െൻറ വീട് മണ്ണിടിഞ്ഞ് തകർന്നു. കുഞ്ഞപ്പ​െൻറ പിതാവും രണ്ട് പെൺമക്കളും ഉണ്ടായിരുെന്നങ്കിലും ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. കിഴക്കമ്പലം, താമരച്ചാൽ പഴങ്ങനാട്, പൊയ്യക്കുന്നം പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. നിരവധി കുടുംബങ്ങളെ കിഴക്കമ്പലം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കുന്നത്തുനാട് പഞ്ചായത്തിനുകീഴിൽ മോറക്കാല സ്കൂളിലും പെരിങ്ങാല ഐ.സി.ടി സ്കൂളിലും ദുരിതാശ്വാസ ക്യാമ്പ് തുടങ്ങാൻ സംവിധാനം ഒരുക്കി.
Show Full Article
TAGS:LOCAL NEWS 
Next Story