Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്യാമ്പ്​ തുറന്നു

ക്യാമ്പ്​ തുറന്നു

text_fields
bookmark_border
മരട്: ചമ്പക്കര മരട് സ​െൻറ് റീത്താസ് സ്കൂളിൽ ക്യാമ്പ് തുറന്നതായി നഗരസഭാധികൃതർ പറഞ്ഞു. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയതായി മരട് പൊലീസും വില്ലേജ്, നഗരസഭാധികൃതരും അറിയിച്ചു. ശക്തമായ മഴ; കെട്ടിടവും വീടും തകർന്നു മട്ടാഞ്ചേരി: ശക്തമായ മഴയെത്തുടർന്ന് മട്ടാഞ്ചേരിയിൽ കെട്ടിടവും പള്ളുരുത്തിയിൽ വീടും തകർന്നു. മട്ടാഞ്ചേരിയിൽ ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സിനുസമീപം നേരത്തേ സിൻഡിക്കേറ്റ് ബാങ്ക് പ്രവർത്തിച്ചിരുന്ന പഴക്കം ചെന്ന കെട്ടിടത്തി​െൻറ ഒരുഭാഗം തകർന്നുവീണു. കെട്ടിടത്തിൽ ഓഫിസുകളും മറ്റും പ്രവർത്തിക്കാതെ വർഷങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. പള്ളുരുത്തി, പെരുമ്പടപ്പ്, കോലോത്തുംപറമ്പിൽ ഗിരിജ തിലക​െൻറ വീടാണ് ഭാഗികമായി തകർന്നുവീണത്. ടി.വി കണ്ടുകൊണ്ടിരുന്ന ശബ്ദം കേട്ട് കുട്ടികൾ ഓടി മാറിയതിനാൽ അപകടം ഒഴിവായി.
Show Full Article
TAGS:LOCAL NEWS 
Next Story