Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയപാത അടച്ചു

ദേശീയപാത അടച്ചു

text_fields
bookmark_border
കളമശ്ശേരി: പെരിയാർ കരകവിഞ്ഞതോടെ കളമശ്ശേരിയിൽ ദേശീയപാതയും വല്ലാർപാടം പാതയും അടച്ചു. ദേശീയപാതയിലെ അപ്പോേളാ ജങ്ഷനിൽനിന്ന് ആലുവക്കുള്ള വഴിയും ദേശീയപാതയിൽനിന്ന് വല്ലാർപാടത്തേക്കുള്ള പുതിയ റോഡ് ഭാഗത്തുമാണ് ഗതാഗതം തടഞ്ഞത്. പുതിയ റോഡിൽ വെള്ളം കുത്തിയൊലിക്കുന്നതിനാലാണ് തടഞ്ഞത്. കൂടാതെ, കളമശ്ശേരിയിലെ പ്രധാന റോഡുകളായ എൻ.എ.ഡി, പൈപ്പ് ലൈൻ റോഡുകൾ വഴിയും ഗതാഗതം തടഞ്ഞിരിക്കുകയാണ്. ദേശീയപാത അടച്ചതോടെ ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ ചരക്കുലോറികൾ പോകാൻ കഴിയാതെ റോഡിൽ നിരത്തിയിട്ടിരിക്കുകയാണ്. കളമശ്ശേരിയിലെ പള്ളിലാംകര, പൈപ്പ് ലൈൻ, എച്ച്.എം.ടി കോളനി, വിടാക്കുഴ, മറ്റക്കാട്‌, ചേനക്കാല, മുട്ടാർ വട്ടേക്കുന്നം, നോർത്ത് കളമശ്ശേരി പ്രദേശങ്ങളിൽ നിരവധി വീടുകൾ വെള്ളത്തിലാണ്. തുടക്കത്തിൽ അഞ്ച് ക്യാമ്പാണ് കളമശ്ശേരിയിൽ പ്രവർത്തിച്ചത്. ഇപ്പോൾ 17 ക്യാമ്പാണ് പ്രവർത്തിക്കുന്നത്. മുപ്പത്തടം, കടുങ്ങല്ലൂർ, ഏലൂർ പ്രദേശങ്ങളിൽ പ്രവർത്തിച്ചുവന്ന ക്യാമ്പുകളിൽ വെള്ളം കയറിയതോടെ അവിടെനിന്നുള്ളവരിൽ കുറച്ചുപേരെ കളമശ്ശേരിയിൽ എത്തിച്ചതിനാലാണ് കൂടുതൽ ക്യാമ്പുകൾ തുറന്നത്. ഇതിനിടെ മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്. കൈലാസ് കോളനിയിൽ പല വീടുകളും ഭീഷണിയിലാണ്. ചൈതന്യ നഗറിൽ സദാനന്ദ‍​െൻറ വീട് ഇടിഞ്ഞുവീണു.
Show Full Article
TAGS:LOCAL NEWS 
Next Story