Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകണിച്ചുകുളങ്ങര...

കണിച്ചുകുളങ്ങര ​കൂട്ടക്കൊല: ബിനീഷിനെ​ വെറുതെവിട്ടു

text_fields
bookmark_border
കൊച്ചി: കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസിൽ ഹിമാലയ ചിട്ട്സ് ഗ്രൂപ് ഉടമ കെ.എം. ബിനീഷ് അടക്കം അഞ്ചുപ്രതികളെ ഹൈകോടതി വെറുതെവിട്ടു. ഏഴാം പ്രതിയായ ബിനീഷിനെ കൂടാതെ നാലാം പ്രതി ഷിബി, അഞ്ചാം പ്രതി ഉണ്ണികൃഷ്‌ണൻ, എട്ടാം പ്രതി ഗോകുലൻ, 12ാം പ്രതി ഷിബിൻ രാജ് എന്നിവരെയാണ് ഡിവിഷൻ ബെഞ്ച് വെറുതെവിട്ടത്. ഒന്നാം പ്രതിയും ലോറി ഡ്രൈവറുമായ ഉണ്ണിയുടെ വധശിക്ഷ ജീവപര്യന്തം തടവായി കുറച്ചു. 25 വർഷം കഴിയാതെ ശിക്ഷയിളവ് നൽകരുതെന്ന നിർദേശത്തോടെയാണ് ജീവപര്യന്തമായി കുറച്ചത്. എവറസ്റ്റ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ രമേശ്, സഹോദരി ലത, കാർ ഡ്രൈവർ ഷംസുദ്ദീൻ എന്നിവരെ 2005 ജൂലൈ 20ന് ഹിമാലയ ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമകളായ സജിത്ത്, ബിനീഷ് തുടങ്ങിയവർ വാടകക്കൊലയാളികളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഹിമാലയ ഗ്രൂപ്പി​െൻറ എം.ഡി സ്ഥാനം രാജിവെച്ച രമേശ് എവറസ്റ്റ് ചിട്ട്സ് എന്ന സ്ഥാപനം തുടങ്ങിയതിെല വൈരാഗ്യമായിരുന്നു കൊലപാതക കാരണം. ആലപ്പുഴ കണിച്ചുകുളങ്ങരയിൽ രമേശും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ലോറി ഇടിച്ചുകയറ്റിയശേഷം അപകടമാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചു. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി 2008 മേയ് 17നാണ് ശിക്ഷ വിധിച്ചത്. ലോറി ഡ്രൈവർ ഉണ്ണിക്ക് വധശിക്ഷയും ഹിമാലയ ഉടമകളായ സജിത്ത്, ബിനീഷ് എന്നിവർക്കും അജിത്ത്, സിബി, മൃഗം സാജു തുടങ്ങിയ മറ്റുപ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷയുമാണ് വിധിച്ചത്. വിധി ചോദ്യം ചെയ്ത് പ്രതികളും ഉണ്ണി ഒഴികെയുള്ള പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടി സർക്കാറും നൽകിയ അപ്പീലുകളാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. സംഭവത്തെത്തുടർന്ന് അറസ്റ്റിലായ ഉണ്ണിക്ക് ഇതുവരെ പരോൾ ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വാടകക്കൊലയാളിയായ ഇയാൾ സംഭവം മറച്ചുവെക്കാൻ ശ്രമിച്ചു. കൊല്ലാൻ ഉദ്ദേശിച്ച രമേശിനൊപ്പം മറ്റു രണ്ടുപേരെക്കൂടി വകവരുത്തി. എങ്കിലും വധശിക്ഷക്ക് മതിയായ അപൂർവത്തിൽ അപൂർവമായി ഇതിനെ കാണാനാവില്ലെന്ന് വിലയിരുത്തിയാണ് ജീവപര്യന്തമായി കുറച്ചത്. ആറാം പ്രതിയും ഹിമാലയ ഗ്രൂപ് ഉടമയുമായ സജിത്തി​െൻറ ജീവപര്യന്തം ശിക്ഷ കോടതി ശരിവെച്ചു. സജിത്തിനും 25 വർഷം കഴിയാതെ ശിക്ഷയിളവ് നൽകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. രണ്ടാം പ്രതി അജിത് കുമാർ, മൂന്നാം പ്രതി മൃഗം സാജു എന്നിവരുടെ ശിക്ഷയും ശരിവെച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story