Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴയിൽ കൂടുതൽ...

ആലപ്പുഴയിൽ കൂടുതൽ ​പ്രദേശങ്ങൾ വെള്ളത്തിൽ

text_fields
bookmark_border
ആലപ്പുഴ: പ്രളയക്കെടുതിയിൽ രണ്ടു ദിവസത്തിനിടെ ആലപ്പുഴ ജില്ലയിൽ അഞ്ചുപേർ മരിച്ചു. പമ്പ, അച്ചൻകോവിൽ ആറുകൾ നിറഞ്ഞുകവിഞ്ഞതോടെ ആലപ്പുഴയുടെ പടിഞ്ഞാറൻ ഭാഗങ്ങളും ഭീതിയിലായി. വെള്ളിയാഴ്ച പകൽ കൂടുതൽ ഭാഗങ്ങളിൽ വെള്ളം ഉയർന്നതിനെ തുടർന്ന് തോട്ടപ്പള്ളി സ്പിൽവേയുടെ മുഴുവൻ ഷട്ടറും തുറന്നു. എങ്കിലും കടലിലേക്കുള്ള വെള്ളത്തി​െൻറ ഒഴുക്ക് മന്ദഗതിയിലാണ്. വൈകീേട്ടാടെ പടിഞ്ഞാറൻ മേഖലയിൽ പലയിടത്തും വെള്ളം ഉയർന്നു. ഹരിപ്പാട് ദേശീയപാതയിൽവരെ െവള്ളം കയറി. ദേശീയപാതക്ക് സമീപമുള്ള കടകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് റോഡ് ഗതാഗതം സാധ്യമാകുന്നതുതന്നെ ആലപ്പുഴ ദേശീയപാത വഴിയാണ്. കിഴക്കുനിന്നുള്ള വെള്ളം ഇനിയും ഉയർന്നാൽ ദേശീയപാത വഴിയുള്ള റോഡ് ഗതാഗതം മുടങ്ങും. ജില്ലയുെട ഉൾപ്രദേശങ്ങളിൽ നിരവധി വീടുകളിൽ ആളുകൾ ഒറ്റപ്പെട്ട് കിടക്കുകയാണ്. കുട്ടനാട് കണ്ടതിൽ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ആയിരങ്ങളെ വലക്കുന്നത്. ആദ്യത്തെ പ്രളയം ഒരുവിധം അടങ്ങിവരവെയാണ് അടുത്ത പ്രളയം കുട്ടനാടിനെ നക്കിത്തുടച്ചത്. വെള്ളിയാഴ്ച മാത്രം ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു. ബോട്ടുകൾ എത്താത്ത ഉൾപ്രദേശങ്ങളിലും ജനങ്ങൾ കുടുങ്ങിക്കിടപ്പുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story