Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്ഷാപ്രവർത്തനത്തിനിടെ ...

രക്ഷാപ്രവർത്തനത്തിനിടെ രണ്ടുപേരെ കാണാതായി

text_fields
bookmark_border
കൊച്ചി: പ്രളയക്കെടുതിക്കിടെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു. രണ്ടുപേരെ കാണാതായി. റെയില്‍വേ സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന റെയില്‍വേ ആശുപത്രി അറ്റന്‍ഡര്‍ രമണിയുടെ മകന്‍ ഷെറിനാണ് (37) മരിച്ചത്. ഗവ. ഗേള്‍സ് സ്‌കൂളിന് സമീപം ബേക്കറി നടത്തുകയായിരുന്നു ഷെറിൻ. വ്യാഴാഴ്ച പെയ്ത മഴയെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സിന് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ക്വാര്‍ട്ടേഴ്‌സില്‍നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് സാധനങ്ങള്‍ മാറ്റുന്നതിനിടെ ഷെറിനെ കാണാതായി. രാത്രിതിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ വെള്ളമിറങ്ങിയപ്പോഴാണ് ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കാനയില്‍ മൃതദേഹം കണ്ടെത്തിയത്. ചേരാനല്ലൂർ കുന്നുംപുറത്തും വൈപ്പിനിലുമായാണ് രണ്ടു പേരെ കാണാതായത്. രക്ഷാപ്രവർത്തനത്തിനിടെ വള്ളം മറിഞ്ഞ് പുതുവൈപ്പ് മറ്റപ്പിള്ളി കുമാര​െൻറ മകൻ മിഥുൻ കുമാറിനെ (23) കാണാതായി. വൈപ്പിൻ ഒാച്ചന്തുരത്ത് അത്തോച്ചക്കടവിലായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിക്കൊണ്ടുവരുന്നതിനിടെ ഒഴുക്കിൽപ്പെട്ടയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുേമ്പാഴാണ് വേട്ടക്കുന്നം സ്വദേശി ബാബുവെന്ന അബ്ദുൽ ജലീൽ (55) ഒഴുക്കിൽപ്പെട്ടത്. റബർ ട്യൂബിൽ രക്ഷപ്പെടുത്തി കൊണ്ടുവരുന്നതിനിടെ ഒരാൾ പൊടുന്നനെ വെള്ളത്തിൽ വീണു. ഇയാളെ രക്ഷപ്പെടുത്താൻ കരയിൽ നിന്ന ജലീൽ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ആദ്യം വെള്ളത്തിൽ വീണ ആളെ മറ്റു ചിലർ രക്ഷപ്പെടുത്തി. ആലുവ പൊലീസ് ക്ലബിന് സമീപം ആളുകളെ രക്ഷിച്ചുകൊണ്ടുവരുന്നതിനിടെ വള്ളം മറിഞ്ഞ് നിരവധി ആളുകൾ വെള്ളത്തിൽ വീണെങ്കിലും എല്ലാവരെയും രക്ഷപ്പെടുത്തി. മറ്റു പല സ്ഥലങ്ങളിലും ആളുകളെ കാണാതായിട്ടുണ്ടെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story