Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസ ക്യാമ്പിൽ...

ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമില്ലെന്ന പരാതിയിൽ ഹൈകോടതിയുടെ ഇടപെടൽ

text_fields
bookmark_border
കൊച്ചി: പ്രളയ ദുരിതത്തെ തുടർന്ന് ആലുവയിൽ തുറന്ന ക്യാമ്പിൽ ഭക്ഷണവും ആവശ്യമായ സൗകര്യവുമില്ലെന്ന പരാതിയിൽ ഹൈകോടതിയുടെ ഇടപെടൽ. യു.സി കോളജിനടുത്ത മംഗലപ്പുഴ െസൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലെ ക്യാമ്പിൽ ഭക്ഷണവും സൗകര്യങ്ങളുമില്ലെന്ന പരാതി സ്വേമധയാ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് ഇടപെട്ടത്. പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിഹരിച്ചതായി വ്യക്തമാക്കി ഉച്ചക്ക് റൂറൽ എസ്.പി കോടതിക്ക് റിപ്പോർട്ട് നൽകി. പ്രളയ ദുരന്തത്തെ തുടർന്നുണ്ടായ കനത്ത നാശവും രക്ഷാപ്രവർത്തനത്തിന് മതിയായ അംഗസംഖ്യയില്ലെന്നതും കണക്കിലെടുത്താണ് കോടതി പ്രശ്‌നം സ്വമേധയ പരിഗണിച്ചത്. 500 ഒാളം പേരാണ് ക്യാമ്പിലുള്ളത്. വ്യാഴാഴ്ച രാവിലെ ഒരു ഹൈകോടതി ജഡ്‌ജിക്ക് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് വിഷയം പരിഗണിച്ചത്. മതിയായ ഭക്ഷണവും സൗകര്യവും നൽകാനും ഉച്ചക്ക് 1.45 ന് ഹരജി വീണ്ടും പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകാനും ആലുവ റൂറൽ എസ്.പിക്ക് നിർദേശം നൽകി. തുടർന്നാണ് ക്യാമ്പിൽ ഭക്ഷണവും സൗകര്യവും എത്തിച്ചെന്ന് ഉച്ചക്ക് റൂറൽ എസ്.പി കോടതിയെ അറിയിച്ചത്. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി ഹരജി തീർപ്പാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story