Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഐ.സി.ഐ.സി.ഐ ബാങ്ക് 10...

ഐ.സി.ഐ.സി.ഐ ബാങ്ക് 10 കോടി നൽകും

text_fields
bookmark_border
കൊച്ചി: പ്രളയദുരിതത്തിൽ അകപ്പെട്ട കേരള ജനതക്ക് ആശ്വാസം പകരാൻ ഐ.സി.ഐ.സി.ഐ ബാങ്ക് 10 കോടി സംഭാവന ചെയ്യും. എട്ടു കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നൽകുക. 14 ജില്ലകളിലെയും പ്രളയദുരിത പ്രദേശങ്ങളിൽ വസ്ത്രം, ഭക്ഷണം, മരുന്ന്, ശുചീകരണാവശ്യത്തിനുള്ള വസ്തുക്കൾ തുടങ്ങിയ അവശ്യസാധനങ്ങൾ ലഭ്യമാക്കാനുള്ള കലക്ടർമാരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് രണ്ടു കോടി നൽകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ജോലിക്കാരെയും േപ്രാത്സാഹിപ്പിക്കും. പ്രളയദുരന്തത്തിന് ഇരയായ ഇടപാടുകാർക്ക് ആശ്വാസം നൽകുന്ന നിരവധി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഭവന വായ്പ, കാർ, വ്യക്തിഗത വായ്പ തുടങ്ങിയവയിൽ പ്രതിമാസ ഗഡു അടക്കാൻ താമസിച്ചതിനുള്ള ആഗസ്റ്റിലെ ലേറ്റ് ഫീ ഒഴിവാക്കും. െക്രഡിറ്റ് കാർഡ് പേമ​െൻറ് താമസിച്ചതിനുള്ള പിഴയും ചെക്ക് ബൗൺസിങ് ചാർജും ഈടാക്കുകയില്ല. പ്രയാസകരമായ സാഹചര്യത്തിൽ കേരളത്തിനൊപ്പം സഹായവുമായി ബാങ്ക് ഉണ്ടായിരിക്കുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ അനൂപ് ബാഗ്ചി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story