Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

രക്ഷാപ്രവർത്തനത്തിനുപോയ വള്ളംമറിഞ്ഞ് യുവാവിനെ കാണാതായി

text_fields
bookmark_border
വൈപ്പിൻ: രക്ഷാപ്രവർത്തനത്തിന് പോയ വള്ളംമറിഞ്ഞ് യുവാവിനെ കാണാതായി. പുതുവൈപ്പ് മറ്റപ്പിള്ളി കുമാറി​െൻറ മകൻ മിഥുൻ കുമാറിനെയാണ്(23) കാണാതായത്. പറവൂർ ഭാഗത്തേക്ക് വള്ളം കൊണ്ടുപോകുന്നതിനിടെ ഓച്ചന്തുരുത്ത് അത്തോച്ചക്കടവ് ഭാഗത്തായിരുന്നു അപകടം. മിഥുൻ ഉൾപ്പെടെ മൂന്നു പേരടങ്ങുന്ന സംഘമാണ് അപകടത്തിൽപെട്ടത്. സംഘത്തിലെ ജയരാജ്, നിൽസൺ എന്നിവർ നീന്തി രക്ഷപ്പെട്ടു. നല്ല അടിയൊഴുക്കുള്ള പ്രദേശമാണിത്. യുവമോർച്ച എളങ്കുന്നപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറാണ് മിഥുൻ.
Show Full Article
TAGS:LOCAL NEWS 
Next Story