Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഹായവുമായി എയർ...

സഹായവുമായി എയർ ഇന്ത്യയും മൊബൈൽ കമ്പനികളും

text_fields
bookmark_border
കൊച്ചി: സംസ്ഥാനത്തെ ദുരന്തബാധിതർക്ക് സഹായവുമായി എയർ ഇന്ത്യയും മൊബൈൽ കമ്പനികളും. മഴക്കെടുതി കണക്കിലെടുത്ത് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സേവനങ്ങൾക്ക് നിരവധി ഇളവുകൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് 26 വരെ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് ടിക്കറ്റുകൾ സൗജന്യമായി റദ്ദാക്കുകയോ മാറ്റംവരുത്തുകയോ ചെയ്യാം. യാത്രക്കാർക്ക് യാത്രത്തീയതിയോ പുറപ്പെടുന്ന സ്ഥലമോ മാറ്റാം. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽനിന്ന് സേവനം ലഭ്യമാകും. സെക്ടർ മാറ്റുന്നതിനും സേവനം സൗജന്യമാണ്. കൊച്ചിയിൽനിന്ന് മാത്രം 92 ദുബൈ സർവിസാണ് എയർ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നത്. യാത്ര റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും തിരിച്ചുനൽകും. ഗൾഫിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും. മൊബൈൽദാതാക്കളും സൗജന്യ സേവനവുമായി രംഗത്തെത്തി. ബി.എസ്.എൻ.എൽ, ജിയോ, എയർടെൽ, വോഡഫോൺ, ഐഡിയ തുടങ്ങിയ സേവനദാതാക്കളാണ് സൗജന്യ ഡാറ്റയും കോളുകളും നൽകുന്നത്. 20 മിനിറ്റ് സൗജന്യ കോളാണ് ബി.എസ്.എൻ.എൽ ഓഫർ. ദിവസവും ബി.എസ്.എൻ.എൽ നമ്പറുകളിലേക്കും മറ്റു നെറ്റ്‌വർക്കുകളിലേക്കും 20 മിനിറ്റ് സൗജന്യമായി വിളിക്കാം. ഏഴു ദിവസത്തേക്ക് സൗജന്യ ഡാറ്റയും എസ്.എം.എസ് സേവനവും ബി.എസ്.എൻ.എൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 10 രൂപയുടെ ടോക്ക് ടൈമാണ് ഐഡിയ സൗജന്യമായി നൽകുന്നത്. ഒരു ജി.ബി സൗജന്യഡാറ്റയും നൽകുന്നുണ്ട്. ഒരാഴ്ച പരിധിയില്ലാത്ത കോളുകളും ഡാറ്റയുമാണ് ജിയോ വാഗ്ദാനം. വോഡഫോൺ 30 രൂപയുടെ സൗജന്യ സംസാരസമയവും ഒരു ജി.ബി ഡാറ്റയുമാണ് നൽകുന്നത്
Show Full Article
TAGS:LOCAL NEWS 
Next Story