Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസം: കൊച്ചിൻ ...

ദുരിതാശ്വാസം: കൊച്ചിൻ പോർട്ട് ട്രസ്​റ്റ്​ 62 ലക്ഷം നൽകും

text_fields
bookmark_border
കൊച്ചി: കേരളത്തിൽ പ്രളയംമൂലം ദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി കൊച്ചിൻ പോർട്ട് ട്രസ്റ്റ്. ജീവനക്കാരുടെയും ട്രസ്റ്റ് ഫണ്ടി​െൻറയും വിഹിതമായി 62 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക. പോർട്ട് ട്രസ്റ്റ് മാനേജ്മ​െൻറും തൊഴിലാളി സംഘടനകളും ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. തൊഴിലാളികളുടെ ഒരുദിവസത്തെ വേതനവിഹിതമായ 31 ലക്ഷത്തിനൊപ്പം പോർട്ട് ട്രസ്റ്റ് ഫണ്ടിൽനിന്ന് 31 ലക്ഷവും ചേർത്താണ് സംഭാവന ചെയ്യുകയെന്ന് പോർട്ട് ട്രസ്റ്റ് ചെയർമാ​െൻറ ചുമതല വഹിക്കുന്ന എ.വി. രമണ പറഞ്ഞു. ഓണം ആഘോഷ പരിപാടികൾ ഒഴിവാക്കിയ ജീവനക്കാർ അതിന് സ്വരുക്കൂട്ടിയ തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചെലവിടും. പ്രളയബാധിത മേഖലകളിൽ സർക്കാർ സംഘങ്ങളുമായി പ്രവർത്തിക്കാൻ വളൻറിയർ സംഘങ്ങളെ അയക്കും. മെഡിക്കൽ സഹായം ഉൾപ്പെടെ ലഭ്യമാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story