Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആസ്​റ്റർ ഡി.എം...

ആസ്​റ്റർ ഡി.എം ഹെൽത്ത്കെയർ: ആദ്യ ൈത്രമാസത്തിൽ 20 കോടി ലാഭം

text_fields
bookmark_border
കൊച്ചി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ 2018 ജൂൺ 30ന് അവസാനിച്ച ൈത്രമാസത്തിൽ 20 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. 2017ൽ ഇതേ കാലയളവിലുണ്ടായ 80 കോടിയുടെ നഷ്ടത്തെ അപേക്ഷിച്ച് വാർഷികാടിസ്ഥാനത്തിൽ 125 ശതമാനം വർധനയാണ് ഉണ്ടായത്. വരുമാനം 14 ശതമാനം വർധനയോടെ 1789 കോടിയായി. പലിശ, നികുതി, തേയ്മാനങ്ങൾ തുടങ്ങിയവയെല്ലാം കണക്കാക്കുന്നതിന് മുമ്പുള്ള വരുമാനം മുൻ വർഷത്തെ 48 കോടി രൂപയിൽനിന്ന് 139 കോടിയിലെത്തി. പ്രതി ഓഹരി വരുമാനം 1.66 രൂപ നഷ്ടത്തെ അപേക്ഷിച്ച് 0.25 രൂപ ലാഭത്തിലെത്തി. 'ഗുണമേൻമയുള്ള ആരോഗ്യ സേവനത്തിനു ലഭിക്കുന്ന അംഗീകാരത്തി​െൻറ പ്രതിഫലനമായ ഇൗ മികച്ച പ്രകടനം കൂടുതൽ പ്രചോദനം നൽകുന്നതാണെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story