Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
കൂത്താട്ടുകുളം: സമര സേനാനികളുടെ വേഷപ്പകർച്ചകളും മഹാബലിയും അണിനിരന്ന് കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ നടന്ന ശ്രദ്ധേയമായി. ഗാന്ധിയും നെഹ്റുവും ഭഗത്സിങ്ങും ഉൾപ്പെടെ മുപ്പതോളം നേതാക്കളിലൂടെയാണ് സ്വാതന്ത്ര്യ സമരചരിത്രം കുട്ടികൾ അവതരിപ്പിച്ചത്. കലക്ടറുടെ നിർദേശപ്രകാരം റാലി ഒഴിവാക്കിയിരുന്നു. പരിപാടികൾ നഗരസഭ ചെയർമാൻ പി.സി. ജോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജോമോൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ സി.എൻ. പ്രഭകുമാർ, കൗൺസിലർ ലിനു മാത്യു, സി.പി. രാജശേഖരൻ, മനോജ് നാരായണൻ, ഹണി റെജി, ടി.വി. മായ, ആർ. രജനി, ഷീബ ബി. പിള്ള, ബിസ്മി ശശി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ആർ. വത്സല ദേവി ദേശീയപതാക ഉയർത്തി.
Show Full Article
TAGS:LOCAL NEWS 
Next Story