Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആവോളം ഭക്ഷണം; അക്ഷയ...

ആവോളം ഭക്ഷണം; അക്ഷയ പാത്രത്തിന്​ നന്ദി പറഞ്ഞ്​ എടത്വാക്കാർ

text_fields
bookmark_border
ആലപ്പുഴ: എടത്വായിലെ പ്രളയ ബാധിതർക്ക് ഭക്ഷണമൊരുക്കി നൽകി നാടി​െൻറ മുഴുവൻ സ്‌നേഹം ഏറ്റുവാങ്ങുകയാണ് അക്ഷയ പാത്രം . പാണ്ടംകരി എസ്.എം. എസ് എൽ. പി സ്‌കൂളിലെ ക്യാമ്പ് അംഗങ്ങൾ ഉൾപ്പെടെ 2000 പേർക്ക് പ്രഭാത ഭക്ഷണവും വിഭവ സമൃദ്ധമായ ഉച്ച ഊണും രാത്രി ഭക്ഷണവും വെച്ചുവിളമ്പുകയാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്ഷയ പാത്ര എന്ന എൻ.ജി.ഒ സംഘം. കലക്ടറുടെയും ജില്ല ഭരണകൂടത്തി​െൻറയും അഭ്യർഥന പ്രകാരമാണ് പ്രളയ ബാധിതർക്ക് ഭക്ഷണമൊരുക്കി നൽകാനായി സംഘം എത്തിയത്. 1000 കിലോ അരിയുടെ ചോറും 150 കിലോ പച്ചക്കറിയുമാണ് വിതരണം ചെയ്തു വരുന്നത്. ഒരു പങ്ക് ഭക്ഷണം വീടുകളിലും എത്തിക്കുന്നു. മലയാളികളും ബംഗളൂരുനിവാസികളും അടങ്ങുന്ന അക്ഷയ പാത്ര സംഘത്തിന എടത്വ പള്ളിയിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കൂടുതൽ സ്ഥലത്തേക്ക് അക്ഷയ പാത്രത്തി​െൻറ സേവനം വ്യാപിപ്പിക്കുമെന്ന് കലക്ടർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story