Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
ആലപ്പുഴ: സ്വാതന്ത്ര്യ ദിനഘോഷത്തി​െൻറ ഭാഗമായി ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ രാവിലെ ഡി.സി.സി പ്രസിഡൻറ് എം. ലിജു ദേശീയ പതാക ഉയർത്തി. നീർക്കുന്നം: അൽഹുദ ഇംഗ്ലീഷ് സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. എ. നൗഷാദ് പതാക ഉയർത്തി. മാനേജർ എം. അക്ബർ ശരീഫ്, പി.ടി.എ പ്രസിഡൻറ് പ്രദീപ് കുമാർ, അഡ്മിനിസ്ട്രേറ്റർ സബീർഖാൻ, വൈസ് പ്രിൻസിപ്പൽ വിജയശ്രീ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശ പ്രഭാഷണങ്ങൾ നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ വിവിധ മത്സരങ്ങൾക്ക് വിജയികളായവർക്ക് സ്കൂൾ മാനേജർ അക്ബർ ശരീഫ് സമ്മാനദാനം നിർവഹിച്ചു. പൂച്ചാക്കൽ: പാണാവള്ളി ഹിറാ മദ്റസ മലർവാടി യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മദ്റസ അങ്കണത്തിൽ നടത്തിയ പരിപാടി ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി വി.എ. നാസിമുദ്ദീൻ ഉദ്ഘാടനം ചെയ്തു. അധ്യാപിക അസ്മബീവി അധ്യക്ഷത വഹിച്ചു. മദ്റസ ലീഡർ സഫീർ സാലിഹ് പതാക ഉയർത്തി. വിദ്യാർഥികൾക്കുവേണ്ടി നടത്തിയ ക്വിസ് മത്സരത്തിൽ ഫാബിയ സജീദി, ഫാത്തിമ സാലിഹ് എന്നിവർ വിജയിച്ചു. ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹാറൂൺ റഷീദ്, അസ്ന ഇസ്മത, ആയിഷ ലത്തീഫ്, അമാന ലത്തീഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അരൂരിൽ നിരവധി വീടുകൾ നാശത്തിൽ അരൂർ: കനത്തകാറ്റിൽ എഴുപുന്ന, കോടംതുരുത്ത് പഞ്ചായത്തുകളിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. എഴുപുന്ന പഞ്ചായത്ത് 11ാം വാർഡിൽ പുളിക്കൽ ഉണ്ണിയുടെ വീടിന് മുകളിലേക്ക് തെങ്ങ് ഉൾപ്പെടെ രണ്ട് മരങ്ങൾ വീണ് വീട് പൂർണമായും തകർന്നു. ഓടുമേഞ്ഞ വീടാണിത്. ഉണ്ണിയുടെ മാതാവ് അമ്മിണിയമ്മ (75) വീടിനുള്ളിൽതന്നെ കിടപ്പുരോഗിയാണ്. ആദ്യം തെങ്ങ് വീണപ്പോൾതന്നെ അമ്മിണിയമ്മയെ പെട്ടെന്ന് പുറത്തിറക്കിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മേച്ചിൽ ഓടുകൾ പൊട്ടിച്ചിതറി വീടിനുള്ളിലേക്ക് വീണു. റവന്യൂ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടം തിട്ടപ്പെടുത്തി. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. എഴുപുന്ന പഞ്ചായത്തി​െൻറ മറ്റ് പ്രദേശങ്ങളിലും അഞ്ച് വീടുകൾ മരംവീണ് ഭാഗികമായി നശിച്ചു. കോടംതുരുത്ത് പഞ്ചായത്തിൽ 12 വീടുകൾക്ക് ഭാഗികമായി നാശമുണ്ട്. ദുരിതമനുഭവിക്കുന്നവർക്ക് മലർവാടി കുരുന്നുകളുടെ കൈത്താങ്ങ് പൂച്ചാക്കൽ: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മലർവാടി-ടീൻ ഇന്ത്യ പാണാവള്ളി ഘടകങ്ങളുടെ നേതൃത്വത്തിൽ 'ഒരുപിടി അരിയും ഒരുടുപ്പും' കാരുണ്യസഹായ പരിപാടി സംഘടിപ്പിച്ചു. ഹിറാ മദ്റസ യൂനിറ്റ് സമാഹരിച്ച സാധനങ്ങൾ കുട്ടനാട് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു. ഹിറാ മസ്ജിദ് ചെയർമാൻ വി.എസ്. അബ്ദുൽസമദ്, വെൽെഫയർ പാർട്ടി പാണാവള്ളി പത്താം വാർഡ് പ്രസിഡൻറ് അൻസിലിന് സാധനങ്ങൾ കൈമാറി. വെൽെഫയർ പാർട്ടി മണ്ഡലം കമ്മിറ്റി അംഗം വി.എ. നാസിമുദ്ദീൻ ഉദ്ഘാടനം ചെയ്തു. സഫീർ, ഹാഷിമി, ഫൗസിയ എന്നിവർ നേതൃത്വം നൽകി. അസ്മ ബീവി, കുഞ്ഞുമൊയ്‌ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story