Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചതയദിന ഘോഷയാത്രയും...

ചതയദിന ഘോഷയാത്രയും മഹാസമ്മേളനവും ഒഴിവാക്കി

text_fields
bookmark_border
കൂത്താട്ടുകുളം:എസ്.എൻ.ഡി.പി.യോഗം കൂത്താട്ടുകുളം യൂനിയൻ , സമാഹരിച്ച തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകാൻ തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനമുണ്ടായത്. ശ്രീനാരായണ ഗുരുവി​െൻറ 164ാമത് ജയന്തി ആഘോഷങ്ങള്‍ ആര്‍ഭാടരഹിതമായും ലളിതമായുമുള്ള ചടങ്ങുകളോടെ ആചാരനുഷ്ഠാനപ്രകാരം നടത്തണമെന്ന് മുഴുവന്‍ ശാഖായോഗങ്ങളെയും അറിയിച്ചു. ആഘോഷങ്ങള്‍ക്കായി സമാഹരിച്ചിട്ടുള്ള പണം കൂത്താട്ടുകുളം യൂനിയനിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജയന്തിദിനത്തിൽ ഏൽപിക്കുവാനും, ദുരന്തമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനത്തിനായി ആവുന്ന തുക സമാഹാരിക്കാനും യൂനിയൻ കൗൺസിലിന് വേണ്ടി പ്രസിഡൻറ് പി.ജി ഗോപിനാഥും സെക്രട്ടറി സി.പി. സത്യനും അഭ്യർഥിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story