Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅവശ്യവസ്തുക്കൾ നൽകി

അവശ്യവസ്തുക്കൾ നൽകി

text_fields
bookmark_border
നെട്ടൂർ: മരട് രാജ്യാന്തര മാർക്കറ്റ് ട്രേഡേഴ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ അരി ഉൾപ്പെടെ മൂന്ന് ലക്ഷം രൂപയുടെ സഹായം ജില്ല കലക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. നൂറ് ചാക്ക് അരി, പഞ്ചസാര, കുടിവെള്ളം,ബിസ്കറ്റ് തുടങ്ങിയ നിത്യോപയോഗ പലവ്യഞ്ജനങ്ങളാണ് നൽകിയത്. മാർക്കറ്റ് ട്രേഡേഷ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ മാർക്കറ്റ് ട്രേഡേഴ്സ് കാരുണ്യ സാധുജന സഹായ സമിതിയുടെ ആഭിമുഖ്യത്തിലാണ് സഹായം നൽകിയത്. ക്യാമ്പിലേക്ക് ശേഖരിച്ച സാധനങ്ങൾ വ്യാഴാഴ്ച വൈകീട്ടോടെ കടവന്ത്ര റീജനൽ സ്പോർട്സ് സെ​െൻററിലെത്തിച്ചു. രാജ്യാന്തര മാർക്കറ്റിൽനിന്നും പുറപ്പെട്ട വാഹനം മാർക്കറ്റ് അതോറിറ്റി സെക്രട്ടറി ലിജി ആൻറണി ഫ്ലാഗ് ഓഫ് ചെയ്തു. ഇതി​െൻറ ഭാഗമായി മരട് പ്രസ് ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ മാർക്കറ്റ് ട്രേഡേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ കെ.ജി. ആൻറണി, സുകുമാരപിള്ള, ഹബീബ് എ.ജി, സുധീർ കെ.എം, ഷിഹാബ്, കെ.എ. ഫൈസൽ, എസ്.എ. ഇക്ബാൽ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story