Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസ ക്യാമ്പുകൾ ...

ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

text_fields
bookmark_border
തൃപ്പൂണിത്തുറ: കാലവർഷക്കെടുതി മൂലം തൃപ്പൂണിത്തുറ ചൂരക്കാട് യു.പി സ്കൂളിലും, ഉദയംപേരൂർ പഞ്ചായത്തിലെ നടക്കാവ് ഗവ. സ്കൂളിലും . ബുധനാഴ്ച രാത്രിയോടെയാണ് ആദ്യ കൂടുംബം വീടിന് മുന്നിലെ കനത്ത വെള്ളക്കെട്ട് മൂലം സ്കൂളിലെത്തിയത്. ഇന്നലെ മൂന്ന് കുടുംബങ്ങൾ കൂടി നടക്കാവ് ഗവ. സ്കൂളിൽ എത്തിയുണ്ട്. പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ കൂടുതൽ ആളുകൾ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് പഞ്ചായത്ത് അംഗം സാജു പൊങ്ങലായി പറഞ്ഞു. മഴയിൽ ഏരൂർ ഭാഗത്തെ വീടുകൾ വെള്ളക്കെട്ടിലായി. ഏരൂർ പാമ്പാടിത്താഴത്ത് നാൽപതോളം വരുന്ന വീടുകളാണ് വെള്ളക്കെട്ടിലായത്. ഏരൂർ ലേബർ ജങ്ഷനിലെ കെ.എൻ.യു.പി സ്കൂളിലെ ക്യാമ്പിലേക്ക് ഇവരെ മാറ്റുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും ഇവർ വീടുകൾ ഒഴിഞ്ഞ് വരാൻ കൂട്ടാക്കിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. സ്വാതന്ത്ര്യദിനാഘോഷം തൃപ്പൂണിത്തുറ: സ്വാതന്ത്ര്യദിന ആഘോഷത്തോട് അനുബന്ധിച്ച് തൃപ്പൂണിത്തുറ എസ്.എൻ ജങ്ഷനിൽ പുതിയതായി സ്ഥാപിച്ച ഫ്ലാഗ് പോസ്റ്റിൽ മുൻ മന്ത്രി കെ.ബാബു ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. മണ്ഡലം പ്രസിഡൻറ് പി.ഡി ശ്രീകുമാർ ബൂത്ത് പ്രസിഡൻറ് വി.ആർ. ബാബു, കേശവൻ, ബാബു, വി.പി സതീശൻ, അനിൽകുമാർ, എന്നിവർ സന്നിഹിതരായിരുന്നു. എരൂർ മണ്ഡലം കമ്മിറ്റി ഓഫിസിലെ ചടങ്ങിൽ എരൂർ മണ്ഡലം പ്രസിഡൻറ് പി.ഡി. ശ്രീകുമാർ പതാക ഉയർത്തി. തൃപ്പൂണിത്തുറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റാച്യു ജങ്ഷനിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻറ് സി.വിനോദ് പതാക ഉയർത്തി. ഡി.സി.സി. സെക്രട്ടറിമാരായ രാജു പി. നായർ, ആർ. വേണുഗോപാൽ, ബ്ലോക്ക് വൈ. പ്രസിഡൻറ് ടി. രാജിവ് എന്നിവർ സംസാരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മേക്കര ജങ്ഷനിലുള്ള സ്മൃതി മണ്ഡപത്തിൽ മണ്ഡലം സെക്രട്ടറി പതാക ഉയർത്തി. പുതിയ കാവ് ജങ്ഷനിൽ ബൂത്ത് പ്രസിഡൻറ് എം.വി. വേണുഗോപാൽ ഇന്ദിരാജി സ്മൃതി മണ്ഡപത്തിൽ ദേശീയ പതാക ഉയർത്തി. എ.കെ. സന്തോഷ്, അനിൽകുമാർ, ജയകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story