Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെയ്തൊഴിയുന്നില്ല;...

പെയ്തൊഴിയുന്നില്ല; ആലുവ മുങ്ങി; എറണാകുളം ജില്ല ഭീതിയിൽ

text_fields
bookmark_border
കൊച്ചി: ചൊവ്വാഴ്ച മുതൽ നിർത്താതെ പെയ്യുന്ന മഴയിൽ എറണാകുളം ജില്ലയിലെ ആലുവയും പരിസരങ്ങളും വെള്ളത്തിലായി. ഇടുക്കി, ഇടമലയാർ ഡാമുകള്‍ തുറന്നതോടെ പെരിയാർ നിറഞ്ഞുകവിഞ്ഞു. മൂവാറ്റുപുഴയാറും കരകവിഞ്ഞതോടെ ജില്ലയുടെ താഴ്ന്ന മേഖലയും നഗരപ്രദേശങ്ങളും വെള്ളത്തിനടിയിലായി. പെരിയാർ തീരത്തും ആലുവ മേഖലയിലും ഇരുനില വീടുകൾ പോലും മുഴുവനായി മുങ്ങിയ അവസ്ഥയിലാണ്. പെരിയാർ തീരത്ത് ഏഴു കിലോമീറ്റർ ചുറ്റളവിലുള്ളവർ വേഗം ഒഴിയണമെന്ന് അധികൃതർ നിർദേശിച്ചു. ഒേട്ടറെ പേർ വീടുകളിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അപകടകരമായ വിധം വെള്ളമുയർന്നത് രക്ഷാപ്രവർത്തനത്തെയും സാരമായി ബാധിച്ചു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൊച്ചി കായലിൽ ജലനിരപ്പ് ചെറിയ േതാതിൽ ഉയരുന്നുണ്ട്. വേലിയേറ്റ സമയത്ത് കൂടുതൽ വെള്ളം കരയിലേക്ക് അടിച്ചു കയറി. എന്നാൽ, വെള്ളപ്പൊക്കമുണ്ടാക്കുന്ന വിധത്തിൽ വലിയ തോതിലുള്ള ജലമൊഴുക്കില്ല. കാക്കനാട് കീരേരിമലയിൽ മണ്ണിടിച്ചിലുണ്ടായി. 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഒരു ദിവസത്തെ ഇടവേളക്കുശേഷമാണ് ജില്ലയിൽ മഴ വീണ്ടും ശക്തി പ്രാപിച്ചത്. പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ വെള്ളം കൈവഴികളിലൂടെ മറ്റു മേഖലകളിലേക്കും വ്യാപിച്ചു. പലയിടത്തും ആളുകൾ വീടുകളിൽതന്നെ അകപ്പെട്ട നിലയിലാണ്. വൈദ്യുതി നിലച്ചതോടെ പലർക്കും പുറംലോകവുമായി ബന്ധപ്പെടാൻ പോലും കഴിയുന്നില്ല. ഇതു രക്ഷാപ്രവർത്തനത്തെയും സാരമായി ബാധിച്ചു. നിലവിൽ 261 ക്യാമ്പുകളിലായി 13434 കുടുംബങ്ങളാണുള്ളത്. 47620 പേരാണ് ഇവിടെ അഭയം തേടിയിരിക്കുന്നത്. പെരിയാർ കടന്നുപോകുന്ന പെരുമ്പാവൂർ, ഏലൂർ, പറവൂർ മേഖലകളും വെള്ളത്തിൽ മുങ്ങി. സമീപ പഞ്ചായത്തുകളും െവള്ളത്തിലായി. നദി നിറഞ്ഞുകവിഞ്ഞതോടെ ജല ശുദ്ധീകരണശാലയുടെ പ്രവർത്തനം മുടങ്ങി. ഇതേ തുടർന്ന് എറണാകുളം നഗരത്തിലടക്കം കുടിെവള്ള വിതരണം മുടങ്ങി. സബ് സ്റ്റേഷനുകളുടെ പ്രവർത്തനം നിർത്തിയതോടെ ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണവും നിലച്ചു. ചില ക്യാമ്പുകളിലേക്കും വെള്ളം കയറിയത് ദുരിതാശ്വാസ പ്രവർത്തനം ഇരട്ടിപ്പിച്ചു. അന്തേവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ആലുവയിലെയും നഗരപ്രദേശത്തെയും ചില ആശുപത്രികളിൽനിന്ന് രോഗികളെ സുരക്ഷിതമായ ആശുപത്രികളിലേക്കു മാറ്റി. പെരിയാർ ജലനിരപ്പ് ഉയർന്നത് ഗതാഗതത്തെയും സാരമായി ബാധിച്ചു. ചാലക്കുടി -ആലുവ പാതയിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. തിരുവനന്തപുരം, ആലപ്പുഴ ഭാഗത്തുനിന്നുള്ള ട്രെയിനുകൾ എറണാകുളത്ത് സർവിസ് അവസാനിപ്പിച്ചു. ദേശീയപാതയും വെള്ളത്തിനടിയിലാണ്. കളമശ്ശേരിയിൽനിന്ന് ആലുവ ഭാഗത്തേക്കും തിരിച്ചുമുള്ള റോഡ് ഗതാഗതം നിയന്ത്രിതമായാണ് നടക്കുന്നത്. കെ.എസ്.ആർ.ടി.സി സർവിസുകൾ വെട്ടിച്ചുരുക്കി. അതേസമയം, കൊച്ചി നഗരത്തെ മഴക്കെടുതികൾ സാരമായി ബാധിച്ചിട്ടില്ല. എന്നാൽ, അതിർത്തിപ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് മെട്രോ സർവിസ് നിർത്തിവെച്ചു. വെള്ളം ക്രമാതീതമായി ഒഴുകുന്നത് തുടർന്നാൽ കൊച്ചി നഗരത്തിലേക്കും വെള്ളമെത്താനാണ് സാധ്യത. ഇതിനിടെ കാക്കനാട് കീരേരി മലയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story