Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാജനഗരി ഒരുങ്ങി; അത്തം ...

രാജനഗരി ഒരുങ്ങി; അത്തം ഘോഷയാത്ര നാളെ

text_fields
bookmark_border
തൃപ്പൂണിത്തുറ: രാജനഗരിയുടെ ചരിത്രസ്മരണകൾ ഉണർത്തി അത്തം ഘോഷയാത്ര ബുധനാഴ്ച. രാവിലെ ഒമ്പതിന് ഗവ. ബോയ്സ് ഹൈസ്കൂളിലെ അത്തംനഗറിൽനിന്ന് ഘോഷയാത്ര ആരംഭിക്കും. ധനമന്ത്രി ടി.എം. തോമസ് െഎസക് ഉദ്ഘാടനം ചെയ്യും. എം. സ്വരാജ് എം.എൽ.എ അധ്യക്ഷത വഹിക്കും. എം.പി.മാരായ കെ.വി. തോമസ്, ജോസ് കെ. മാണി, എം.എൽഎ.മാരായ അനൂപ് ജേക്കബ്, ജോൺ ഫെർണാണ്ടസ്, കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല, നഗരസഭ ചെയർപേഴ്സൻ ചന്ദ്രികദേവി എന്നിവർ സംബന്ധിക്കും. അത്തംനഗറിൽ ബുധനാഴ്ച ഉയർത്തുന്നതിനുള്ള ഓണപ്പതാക ഹിൽപാലസ് കൊട്ടാരത്തിൽ കൊച്ചി രാജകുടുംബാംഗത്തിൽനിന്ന് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ഏറ്റുവാങ്ങി നഗരസഭ ചെയർപേഴ്സൻ ചന്ദ്രികദേവി അത്തംനഗറിൽ എത്തിക്കും. അത്തംനാളിൽ ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം പാരമ്പര്യത്തനിമയാർന്ന അത്തം ഘോഷയാത്ര തുടങ്ങും. വൈവിധ്യമാർന്ന കലാരൂപങ്ങളും വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും വിദ്യാർഥികളടക്കം അണിനിരക്കും. സ്റ്റാച്യൂ ജങ്ഷൻ, കിഴക്കേകോട്ട, എസ്.എൻ ജങ്ഷൻ, വടക്കേകോട്ട, ശ്രീപൂർണത്രയീശ ക്ഷേത്രം റോഡ് വഴി വൈക്കം റോഡിലെത്തി അത്തംനഗറിൽ സമാപിക്കും. അത്തപ്പൂക്കള മത്സരം സിയോൺ ഹാളിൽ രാവിലെ 11ന് ആരംഭിക്കും. പ്രളയദുരിതങ്ങളുടെ പശ്ചാത്തലത്തിൽ മറ്റ് ആഘോഷ പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. ലായം കൂത്തമ്പലത്തിൽ 13 ദിവസങ്ങളിലായി നടത്താനിരുന്ന കലാപരിപാടികൾ പൂർണമായും ഒഴിവാക്കി. ഇതിലൂടെ ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് നഗരസഭയുടെ തീരുമാനം.
Show Full Article
TAGS:LOCAL NEWS 
Next Story