Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആറന്മുള ഉതൃട്ടാതി...

ആറന്മുള ഉതൃട്ടാതി വള്ളംകളി​ 29ന്

text_fields
bookmark_border
ആലപ്പുഴ: പ്രസിദ്ധമായ നടക്കും. 1.30ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്യും. ഗവർണർ പി. സദാശിവം മുഖ്യാഥിതിയായിരിക്കും. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കരകളിൽനിന്നുള്ള 52 പള്ളിയോടങ്ങൾ വള്ളംകളിയിൽ പെങ്കടുക്കും. എ ബാച്ച് 35 പള്ളിയോടങ്ങളും ബി ബാച്ച് 17 പള്ളിയോടങ്ങളുമാണ് മത്സരിക്കുന്നത്. വേഗത്തിലുള്ള തുഴച്ചിലിന് വള്ളംകളിയിൽ പ്രാധാന്യം ഇല്ല. പാരമ്പര്യ തുഴച്ചിൽ രീതി, ചമയം, വഞ്ചിപ്പാട്ട്, വേഷവിധാനം, അച്ചടക്കം തുടങ്ങിയവ അനുസരിച്ചുള്ള പോയൻറി​െൻറ അടിസ്ഥാനത്തിലാണ് വിജയിയെ തെരഞ്ഞെടുക്കുന്നത്. ധനമന്ത്രി ഡോ. തോമസ് െഎസക്ക്, ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ, എൻ.എസ്.എസ് പ്രസിഡൻറ് നരേന്ദ്രനാഥൻ നായർ. എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ പെങ്കടുക്കും. സെപ്റ്റബർ രണ്ടിന് പ്രസിദ്ധമായ സമൂഹ വള്ളസദ്യ നടക്കും. വള്ളസദ്യ കഴിക്കാൻ സാധിക്കാത്തവർക്ക് പള്ളിയോട സേവാസംഘം പഞ്ചജന്യ ഒാഡിറ്റോറിയത്തിൽ സദ്യ നടത്തുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡൻറ് ജി. സുരേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജോയൻറ് സെക്രട്ടറി വിശ്വനാഥ് പിള്ള, മീഡിയ കൺവീനർ എം. അയ്യപ്പൻകുട്ടി എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story