Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെഹ്‌റു ട്രോഫി...

നെഹ്‌റു ട്രോഫി ഉപേക്ഷിക്കില്ല ^മന്ത്രി തോമസ് ഐസക്

text_fields
bookmark_border
നെഹ്‌റു ട്രോഫി ഉപേക്ഷിക്കില്ല -മന്ത്രി തോമസ് ഐസക് ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവം വേണ്ടെന്നുവെക്കില്ലെന്ന് മന്ത്രി ഡോ. തോമസ് ഐസക്. ജലമേള നടത്തുന്നതിനുള്ള ഉചിതസമയം മഴ ശമിച്ചുകഴിഞ്ഞാല്‍ തീരുമാനിക്കും. പുതുതായി ആരംഭിക്കുന്ന ബോട്ട് റേസ് ലീഗ് ജലോത്സവ ചരിത്രത്തിലെ നാഴികക്കല്ലാണ്. വള്ളംകളിയുടെ സ്വഭാവത്തെത്തന്നെ ഇത് മാറ്റും. തുഴച്ചിലുകാര്‍ക്ക് മൂന്നുനാലു മാസം സ്ഥിര വരുമാനം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. കേരളത്തിലെമ്പാടും നടക്കുന്ന ജലോത്സവങ്ങള്‍ക്ക് സാമ്പത്തിക ഉറപ്പ് നൽകാന്‍ കഴിയുന്ന തരത്തില്‍ ലീഗിനെ മാറ്റുകയാണ് ലക്ഷ്യം. ആലപ്പുഴ പ്രസ് ക്ലബും മാനസന്‍ സൗഹൃദവേദിയും സംയുക്തമായി ഏര്‍പ്പെടുത്തിയ പ്രഥമ മാനസന്‍ പുരസ്‌കാരം ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.കെ. ഷിജുവിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബ് പ്രസിഡൻറ് വി.എസ്. ഉമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ഹരികൃഷ്ണന്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം എസ്. സേതുമാധവന്‍, മാനസന്‍ സൗഹൃദവേദി ഭാരവാഹികളായ പി.ഡി. ലക്കി, എച്ച്. ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story