Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആഘോഷങ്ങൾ ഒഴിവാക്കി...

ആഘോഷങ്ങൾ ഒഴിവാക്കി കർഷകദിനാചരണം

text_fields
bookmark_border
കൊച്ചി: പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവും സംസ്ഥാനമൊട്ടാകെ നാശനഷ്ടം വിതച്ച സാഹചര്യത്തിൽ ആർഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി കർഷകദിനാചരണച്ചടങ്ങുകൾ നടത്താൻ കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ നിർദേശം നൽകി. ആഗസ്റ്റ് 12 മുതൽ 16 വരെ മലപ്പുറത്ത് നടത്താനിരുന്ന സംസ്ഥാന കർഷകദിനാഘോഷ പരിപാടികളും ഇതേരീതിയിൽ വെട്ടിച്ചുരുക്കി. 12 മുതൽ 15 വരെയുള്ള കലാപരിപാടികൾ മാറ്റിെവച്ച് ആഗസ്റ്റ് 16ന് കർഷക അവാർഡ് വിതരണച്ചടങ്ങ് മാത്രമാക്കി നടത്താനാണ് ഉദ്ദേശിക്കുന്നത്. ചിങ്ങം ഒന്നിന് സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലും നടത്തുന്ന കർഷകദിനാചരണ പരിപാടികളും അവാർഡ് വിതരണച്ചടങ്ങ് മാത്രമാക്കി ചുരുക്കാൻ മന്ത്രി നിർദേശിച്ചു. വെള്ളപ്പൊക്കം നിമിത്തം കർഷകദിനാചരണം നടത്താൻ കഴിയാത്ത പഞ്ചായത്തുകളിൽ അവാർഡ് വിതരണച്ചടങ്ങ് തൊട്ടടുത്ത ദിവസങ്ങളിലേക്ക് മാറ്റി ലളിതമായ ചടങ്ങുകളിൽ ഒതുക്കാനും നിർദേശം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story