Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎച്ച്.എൻ. ബഹുഗുണ...

എച്ച്.എൻ. ബഹുഗുണ ജന്മശതാബ്​ദി ആഘോഷത്തിന്​ തുടക്കം

text_fields
bookmark_border
െകാച്ചി: കോൺഗ്രസിലെ പുരോഗമനവാദികൾക്ക് നേതൃത്വം നൽകിയ സോഷ്യലിസ്റ്റ് നേതാക്കളിൽ പ്രമുഖനായിരുന്നു എച്ച്.എൻ. ബഹുഗുണയെന്ന് കെ.വി. തോമസ് എം.പി അനുസ്മരിച്ചു. എച്ച്.എൻ. ബഹുഗുണയുടെ ജന്മശതാബ്ദി ആഘോഷ ഭാഗമായി കളമശ്ശേരി പത്തടിപ്പാലം പി.ഡബ്ല്യു.ഡി ഒാഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പരാമർശങ്ങൾ പാർലമ​െൻറി​െൻറ നടപടിക്രമങ്ങളുടെ രേഖയിൽനിന്നുതന്നെ മാറ്റേണ്ടിവന്നത് ജനാധിപത്യത്തിനുതന്നെ അപമാനകരമാണെന്ന് സമ്മേളനത്തിൽ പ്രസംഗിച്ച മുൻ എം.എൽ.എ പ്രകാശ് ബാബു പറഞ്ഞു. ഒരുകാലത്ത് മതങ്ങൾ മനുഷ്യരെ ഏകോപിപ്പിെച്ചങ്കിൽ ഇന്ന് മതങ്ങൾ മനുഷ്യരെ ഭിന്നിപ്പിക്കുകയാണെന്ന് മുൻ എം.പി എം.എം. ലോറൻസ് അഭിപ്രായപ്പെട്ടു. എച്ച്.എൻ. ബഹുഗുണ ഉയർത്തിയ ആശയങ്ങളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റമുണ്ടാകണമെന്ന് ടി.എ. അഹമ്മദ് കബീർ എം.എൽ.എ പറഞ്ഞു. എച്ച്.എൻ. ബഹുഗുണ എന്നും ഇന്ത്യയുടെ മതേതര മുഖമായിരുന്നെന്ന് മുൻ എം.പി പി.സി. ചാക്കോ അനുസ്മരിച്ചു. ജന്മശതാബ്ദി ആഘോഷ കമ്മിറ്റി ദേശീയ കൺവീനർ ഡോ. എ. നീലലോഹിതദാസ് അധ്യക്ഷത വഹിച്ചു. ഉത്തരാഖണ്ഡ് മുൻ മന്ത്രി ധീരേന്ദ്ര പ്രതാപ്, മുൻ എം.പി ഫ്രാൻസിസ് ജോർജ്, ജോസ് തെറ്റയിൽ, ജമീല പ്രകാശം, എ. ശ്രീധരൻ, പന്തളം മോഹൻദാസ് എന്നിവർ സംസാരിച്ചു. സെമിനാറിൽ ദേശീയ കൺവീനർ അഡ്വ. ഇസഡ്.കെ. ഫൈസാൻ അധ്യക്ഷത വഹിച്ചു. ഡോ. വർഗീസ് ജോർജ്, മുൻ എം.പി തമ്പാൻ തോമസ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ജി. കുഞ്ഞുകൃഷ്ണപിള്ള, തോമസ് കടവൻ, അഡ്വ. ശ്യാംജി റാം, ഇ.എ. രാജൻ, വി. സുധാകരൻ, അലോഷ്യസ് കൊളത്തൂർ, പി.ജ. സുഗുണൻ, അഡ്വ. ബി. റോസ്ചന്ദ്രൻ തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story